പ്രാദേശിക ആതിഥ്യമേഖലകളിൽ പെട്ട ടൂറിസം ബിസിനസുകളെ സഹായിക്കാൻ, വിക്ടോറിയക്കാർക്ക് 10,000 പുതിയ $ 200 വൗച്ചറുകൾ നൽകും.
ആക്ടിംഗ് പ്രീമിയർ ജെയിംസ് മെർലിനോ ടൂറിസം വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി 32.2 മില്യൺ ഡോളർ പാക്കേജ് ഞായറാഴ്ച പ്രഖ്യാപിച്ചു, 10,000 പുതിയ ട്രാവൽ വൗച്ചറുകൾ ഉൾപ്പെടെയാണിത് .
“ഇന്ന് ഞങ്ങൾ 32.2 മില്യൺ ഡോളർ പാക്കേജ് പ്രഖ്യാപിക്കുന്നു, ഇത് 16 ദശലക്ഷം ഡോളറാണ് മൂല്യം വരുന്നതാണ്. വളരെ ജനപ്രിയമായ പ്രാദേശിക ടൂറിസം വൗച്ചറുകൾ, ഉപയോഗിക്കാൻ വിക്ടോറിയക്കാർക്ക് ഇത് ഇട നൽകും.” മെർലിനോ പറഞ്ഞു.
പ്രാദേശിക യാത്രാ വൗച്ചറുകൾക്ക് 200 ഡോളർ വീതമാണ് വില.
മുമ്പത്തെ സ്കീമിൽ നിന്ന് ക്ലെയിം ചെയ്യാത്ത 70,000 വൗച്ചറുകളും അധികമായി വാഗ്ദാനം ചെയ്യുന്നു.
“16 മില്യൺ ഡോളർ നിക്ഷേപം ജനപ്രിയ പ്രാദേശിക ട്രാവൽ വൗച്ചറുകളുടെ നാലാമത്തെ റിലീസിന് ധനസഹായം നൽകും – 10,000 പുതിയ വൗച്ചറുകൾ അധികമായി നൽകുന്നുണ്ട് . 70,000 വൗച്ചറുകൾ മുൻ റൗണ്ടുകളിലൂടെ അനുവദിച്ചെങ്കിലും പലരും ഇത് ക്ലെയിം ചെയ്തിട്ടില്ല,” വിക്ടോറിയൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
“വൗച്ചറുകൾക്കുംഅവയുടെ യാത്രാ വിനിയോഗത്തിനുമായി ഒരു പുതിയ റിലീസ് തീയതി മാർഗ്ഗനിർദ്ദേശങ്ങളോടെ യഥാസമയം നിർദ്ദേശിക്കും.”
4500 ഡോളർ ബിസിനസുകൾക്കുള്ള പേയ്മെന്റിനായി 11.8 മില്യൺ ഡോളർ കൂടി ചെലവഴിക്കും. ഇതിന്റെ ഫലമായി എല്ലാ വിക്ടോറിയൻ ടൂറിസം ഓപ്പറേറ്റർമാർക്കും ഈ അപ്രതീക്ഷിതമായി പെട്ടെന്നുണ്ടായ ലോക്ക്ഡൗൺ സമയത്തേയും ഉൾക്കൊണ്ട് , മൊത്തം 7000 ഡോളറിന്റെ പിന്തുണ ലഭിക്കും.
സ്കീയിങ്, പർവത ഓപ്പറേറ്റർമാർക്കായി 4.4 മില്യൺ ഡോളർ പാക്കേജും സർക്കാർ നടപ്പാക്കിയിട്ടുണ്ട്.
കോവിഡ് -19 നിയന്ത്രണങ്ങൾ പാലിക്കാൻ സഹായിക്കുന്നതിന് ആൽപൈൻ പ്രദേശത്തെ ബിസിനസുകൾക്ക് 15,000 ഡോളർ വരെ ഗ്രാന്റുകൾ ലഭിക്കും.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ട്രാവൽ വൗച്ചർ സ്കീം മൂന്നാഴ്ചത്തേക്ക് വർദ്ധിപ്പിക്കും.
“ട്രാവൽ വൗച്ചറുകൾ വിക്ടോറിയക്കാർക്ക് അവരുടെ സ്വന്തം വീട്ടുമുറ്റത്തെ ടൂറിസം മേഖലകൾ ആസ്വദിക്കുന്നതിൽ പര്യവേക്ഷണം ചെയ്യാൻ ഭയങ്കര പ്രോത്സാഹനം നൽകുന്നു, അവർ ജനപ്രിയമാകുമെന്ന് സമീപകാല അനുഭവത്തിൽ നിന്ന് ഞങ്ങൾക്കറിയാം,” വിക്ടോറിയൻ ടൂറിസം മന്ത്രി മാർട്ടിൻ പകുല പറഞ്ഞു.