സുന്ദരയുടെ വെളിപ്പെടുത്തലിൽ മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി വി രമേശൻ കാസർകോട് പോലീസിൽ പരാതി നൽകിയിരുന്നു. മഞ്ചേശ്വരത്തെ ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെയും അന്വേഷണം ആരംഭിച്ചു. ബദിയടുക്ക പോലീസും കാസർകോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണം നടത്തുന്നത്.
കേസിൽ പരാതിക്കാരനായ സുന്ദരയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷ കാസർകോട് കോടതിയിൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ആരംഭിച്ചത്.
മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കൊടകര കുഴൽപ്പണക്കേസിൽ ആരോപണം നേരിടുന്ന കെ സുരേന്ദ്രനെതിരെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിവരങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.
“തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനും പത്രിക പിൻവലിക്കാനുമായി തനിക്ക് രണ്ട് ലക്ഷം രൂപയും സ്മാര്‍ട് ഫോണും നല്കി. ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കൈയ്യിൽ പണം നൽകുകയായിരുന്നു. 15 ലക്ഷം രൂപയാണ് ചോദിച്ചത്, എന്നാൽ രണ്ട് ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. സുരേന്ദ്രൻ വിജയിച്ചാൽ പുതിയ വീടും കര്‍ണാടകയിൽ വൈൻ പാര്‍ലറും നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കിക്കോളാമെന്ന് സുരേന്ദ്രൻ ഉറപ്പു നല്കി. ബിജെപി നേതാക്കള്‍ വന്നു കണ്ടതിനു ശേഷം സുരേന്ദ്രൻ നേരിട്ടു ഫോണിൽ ബന്ധപ്പെട്ടിരുന്നു” – എന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.