സമൂഹ മാധ്യമങ്ങളുടെ ഇടയിലെ പുതിയ താരമാണ് ക്ലബ്ഹൗസ്. കേരളത്തിൽ ഇന്ന് ക്ലബ്ഹൗസ് ഉപയോക്താക്കൾ നിരവധിയാണ്. രാത്രിയും പകലും ചർച്ചകളും, കഥകളും, പാട്ടുകളുമായി മലയാളികൾ ക്ലബ്ഹൗസിലേക്ക് കൂടിയിരിക്കുകയാണ്. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു മൊബൈൽ ആപ്പാണ് ക്ലബ്ഹൗസ്.
സിനിമ, രാഷ്ട്രീയം, സംഗിതം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള വോയിസ് ചാറ്റ് റൂമുകളാണ് ക്ലബ്ഹൗസിൽ ഉള്ളത്. അതിൽ നടക്കുന്ന ചർച്ചകളിൽ ഓരോ ഉപയോക്താവിനും പങ്കെടുക്കാനും ചർച്ചകൾ കേൾക്കാനും അതിൽ സംസാരിക്കാനും സാധിക്കും. ഒരേ സമയം 8000 പേർക്ക് വരെ ഓരോ ചാറ്റ് റൂമിലും പങ്കെടുക്കാം. ഒരേ സമയം ലൈവായി സംഭവിക്കുന്ന ഏത് റൂമുകളിലേക്കും മാറി കയറാനും സാധിക്കും.
എന്നാൽ ഈ റൂമുകൾ റൂമിന്റെ മോഡറേറ്റർമാർ റൂം അവസാനിപ്പിക്കുന്നത് വരെയോ, റൂമിൽ നിന്നും അവസാന ഉപയോക്താവും ഇറങ്ങി പോകുന്നത് വരെയോ മാത്രമാണ് നിലനിൽക്കുക. അതിനു ശേഷം ഇതേ ആളുകളുമായി ചർച്ച സംഘടിപ്പിക്കണമെങ്കിൽ മറ്റൊരു റൂം തുടങ്ങേണ്ടതായി വരും. എന്നാൽ ഇതിനൊരു പരിഹാരമായാണ് ക്ലബ്ഹൗസ് ‘ക്ലബ്’ തുടങ്ങാനുള്ള സംവിധാനം നൽകിയിരിക്കുന്നത്.
ക്ലബ്ഹൗസിൽ ഒരു ക്ലബ് തുടങ്ങിയാൽ ആ ക്ലബിൽ ആളുകളെ അംഗങ്ങളാക്കാനും മറ്റുള്ളവർക്ക് ക്ലബിനെ ഫോളോ ചെയ്ത് ക്ലബിന്റെ തുടർ ചർച്ചകളിൽ പങ്കെടുക്കാനും സാധിക്കും. ക്ലബ്ബിനെ ഫോളോ ചെയ്യുന്നവർക്ക് ക്ലബ് നടത്തുന്ന എല്ലാ ചർച്ചകളുടെയും നോട്ടോഫിക്കേഷനുകൾ ലഭിക്കുകയും തുടരെ ക്ലബുമായി ബന്ധം പുലർത്താനും സാധിക്കും.
ക്ലബ്ഹൗസിൽ ഒരാഴ്ച പൂർത്തിയാക്കുന്നവർക്കാണ് നിലവിൽ ക്ലബ്ഹൗസ് ക്ലബ് തുടങ്ങാനുള്ള അനുമതി നൽകുന്നത്. ആദ്യം ക്ലബ്ഹൗസിന്റെ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ക്ലബ് തുടങ്ങാൻ കഴിഞ്ഞിരുന്നത്.
Read Also: Clubhouse: ഓൺലൈൻ ചർച്ചകൾക്ക് പുതിയ ഇടം; എന്താണ് ക്ലബ്ഹൗസ്? എങ്ങനെ ഉപയോഗിക്കാം?
എങ്ങനെയാണ് ക്ലബ്ഹൗസിൽ ക്ലബ് തുടങ്ങുക?
സ്റ്റെപ് 1: ക്ലബ്ഹൗസ് ആപ്പ് നിങ്ങളുടെ മൊബൈലിൽ തുറക്കുക
സ്റ്റെപ് 2: ആപ്പിന്റെ മുൻ പേജിൽ മുകളിൽ വലതു വശത്തായുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് പ്രൊഫൈലിൽ പ്രവേശിക്കുക.
സ്റ്റെപ് 3: നിങ്ങളുടെ പ്രൊഫൈലിനു താഴെ ഇടതു വശത്ത് ‘മെമ്പർ ഓഫ്’ എന്നതിന് കീഴിൽ നൽകിയിരിക്കുന്ന ‘+’ ചിഹ്നം ക്ലിക്ക് ചെയ്യുക
സ്റ്റെപ് 4: അടുത്തതായി ലഭിക്കുന്ന സ്‌ക്രീനിൽ നിങ്ങളുടെ ക്ലബ്ബിന് ഒരു ചിത്രം, പേര് എന്നിവ നൽകുക. നൽകുന്ന പേര് പിന്നീട് മാറ്റാൻ സാധിക്കില്ല എന്നതിനാൽ സൂക്ഷിച്ചു നൽകുക.
സ്റ്റെപ് 5: അടുത്തതായി ക്ലബ്ബിലേക്ക് ഫോളോവേഴ്സ് വേണമെങ്കിൽ ‘അലോ ഫോളോവെർസ്’ എന്ന ഓപ്ഷൻ നൽകുക. ഗ്രൂപ്പിൽ അംഗംങ്ങളാകുന്നവർക്ക് റൂം തുടങ്ങാൻ അനുമതി നൽകണമെങ്കിൽ രണ്ടാമത്തെ ഓപ്ഷനും നൽകുക. ക്ലബ് അംഗങ്ങൾ ആരൊക്കെയാണെന്ന് കാണിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അടുത്ത ഓപ്ഷനും നൽകുക.
സ്റ്റെപ് 6: ക്ലബ് ചർച്ച ചെയ്യുന്ന വിഷയങ്ങൾ ‘ആഡ് ടോപിക്സ്’ എന്നതിൽ ക്ലിക്ക് ചെയ്ത് നൽകുക. ഇതിൽ കുറെ വിഷയങ്ങൾ നൽകിയിട്ടുണ്ടാകും അതിൽ നിങ്ങൾ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കാം.
സ്റ്റെപ് 7: അടുത്തതായി നിങ്ങളുടെ ക്ലബിനെ കുറിച്ചുള്ള ഒരു വിവരണം നൽകുക. എന്താണ് നിങ്ങൾ ക്ലബ് കൊണ്ട് ഉദേശിക്കുന്നത് എന്നും മറ്റും ഇവിടെ നൽകാം.
Read Also: ക്ലബ്ഹൗസിൽ പ്രവേശിക്കാൻ ഇൻവിറ്റേഷൻ വേണ്ട; പുതിയ അപ്ഡേറ്റ് ഉടൻ
The post ക്ലബ്ഹൗസിൽ എങ്ങനെ ക്ലബ് തുടങ്ങാം? അറിയാം appeared first on Indian Express Malayalam.