മെൽബൺ എയർപോർട്ട്/സീപോർട്ട് യാത്രികർക്കായി വിക്ടോറിയയിൽ ഒരു പുതിയ “ക്വാറണ്ടൈൻ കേന്ദ്രം” പണിയുന്നതിന്റെ നിർമ്മാണത്തിന് വിക്ടോറിയൻ സ്റ്റേറ്റ് ഗവണ്മെന്റിനു ധനസഹായം നൽകാൻ ഫെഡറൽ സർക്കാർ ധാരണയായി, എന്നാൽ ഈ സൗകര്യത്തിനായി , ഇതെവിടെ പണിയണം എന്നതിൽ ഇതുവരെ ഒരുധാരണയിലെത്താൻ ഇരുകൂട്ടർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല .
പുതിയ കേന്ദ്രത്തെക്കുറിച്ച് കോമൺവെൽത്തുമായി നല്ല ഉദ്ദേശ്യത്തോടെ ധാരണാപത്രം ഒപ്പിട്ടതായി വിക്ടോറിയയുടെ ആക്ടിംഗ് പ്രീമിയർ ജെയിംസ് മെർലിനോ പറഞ്ഞു.
പുതിയ കേന്ദ്രം മിക്ലെഹാമിൽ (Mickleham) നിർമ്മിക്കുന്നതി
“ ഓസ്‌ട്രേലിയൻ അന്തരാഷ്ട്ര വിമാന സർവീസുകൾക്കായി പ്രമുഖ സ്‌ഥാനമുള്ള മെൽബൺ നഗരത്തിനു ഇതൊരു സുപ്രധാന കാര്യമാണ്. ഇക്കാര്യത്തിൽ ഞങ്ങൾ ഒരു ധാരണയിലെത്തിയതിൽ ഞാൻ സന്തുഷ്ടനാണ്, പ്രധാനമന്ത്രിയും ഞാനും ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്, മുന്നിലുള്ള എല്ലാ പ്രതിബന്ധങ്ങളെയും തകർത്തുകൊണ്ട് തന്നെ ഈ സൗകര്യം നടപ്പിലാക്കാൻ പോകുന്നു,” മെർലിനോ പറഞ്ഞു.
വിക്ടോറിയക്കാർക്കും എല്ലാ ഓസ്‌ട്രേലിയക്കാർക്കും ഇത് വളരെ നല്ല ഫലമാണ്.
“ഹോട്ടൽ ക്വാറണ്ടൈൻ കേന്ദ്രം തുടങ്ങുക എന്നത് വളരെ കഠിനമായ ഒരു ജോലിയാണ്, പക്ഷേ ഇത് അപകടസാധ്യതയുള്ള ഒരു കേന്ദ്രമാകാൻ ഒട്ടും തന്നെ താല്പര്യമില്ല. എന്നാൽ ഇത് പൂജ്യം അപകടസാധ്യതയുള്ള അന്തരീക്ഷമല്ല എന്ന് ഞങ്ങൾക്കറിയാം.”
അവലോൺ എയർപോർട്ടിനടുത്തുള്ള സ്‌ഥലങ്ങളും പരിഗണനയിൽ ഉണ്ട് . എന്തായാലും ഈ രണ്ടു സ്‌ഥലങ്ങളും – മിക്ലെഹാം സൈറ്റും, അവലോൺ വിമാനത്താവളവും- ഫെഡറൽ സർക്കാർ ഭൂമിയിലാണ്.
കൂടുതൽ തീരുമാനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ …അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.