Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

കേരളത്തിലേക്ക് ഒന്നര കോടി രൂപയുടെ സഹായവുമായി അല; നന്ദി അറിയിച്ചു മന്ത്രി വീണാ ജോര്‍ജ്

by News Desk
June 3, 2021
in PRAVASI
0
കേരളത്തിലേക്ക്-ഒന്നര-കോടി-രൂപയുടെ-സഹായവുമായി-അല;-നന്ദി-അറിയിച്ചു-മന്ത്രി-വീണാ-ജോര്‍ജ്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂയോര്ക്ക്> അമേരിക്കൻ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായമായി ഒന്നര കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു. അലയുടെ ഈ പിന്തുണയ്ക്ക് ആരോഗ്യമന്ത്രി വീണാ ജോര്ജ് നന്ദി അറിയിച്ചു. കോവിഡ് മഹാമാരിയെ നമ്മള് ഒന്നിച്ച് നിന്ന് പോരാടി അതിജീവിക്കുമെന്ന് ഉറപ്പാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില് പറഞ്ഞു.

കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്ന സാഹചര്യത്തിലാണ് കേരളവുമായി കൈകോർത്ത് അല മുന്നോട്ട് വന്നത്. അമേരിക്കയിലെ കെയർ ആന്റ് ഷെയർ എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് അല മെയ് ഒമ്പതിനാണ് സഹായ നിധി ആരംഭിച്ചത്. ഇതിലൂടെ സമാഹരിച്ച തുകയുപയോഗിച്ചാണ് കേരളത്തിന് വേണ്ട മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി അയച്ചത്. മെയ് മുപ്പത്തിയൊന്നിനകം ഒരു ലക്ഷം ഡോളർ എന്ന ലക്ഷ്യവുമായി തുടങ്ങിയ സഹായ നിധിക്ക് വലിയ പിന്തുണയാണ് അമേരിക്കൻ മലയാളികളിൽ നിന്നും ‘ഗാമ’ ഉൾപ്പടെയുള്ള മലയാളി കൂട്ടായ്മകളിൽ നിന്നും ലഭിച്ചത്.

അഞ്ചു ദിവസം കൊണ്ടാണ് ഒരു ലക്ഷം ഡോളർ സമാഹരിച്ചത്. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് പങ്കെടുക്കാൻ കഴിയുന്ന വിധം ഫേസ്ബുക്ക്, ഗോഫണ്ട്മീ, കോർപറേറ്റ് മാച്ചിങ് എന്നിവവഴിയാണ് ധനസമാഹരണം നടത്തിയത്. മെയ് മുപ്പത്തിയൊന്നിന് സഹായനിധി ഒന്നരലക്ഷം ഡോളർ കവിഞ്ഞു. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന KMSCL, ആരോഗ്യ സുരക്ഷാ മിഷൻ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി ആശയവിനിമയം നടത്തിയാണ് അടിയന്തിര ആവശ്യമുള്ള ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഗുണനിലവാരത്തിലടക്കം വേണ്ട രീതിയിലുള്ള സാങ്കേതിക നിർദേശങ്ങൾ പരിഗണിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്.

ഒന്നാം ഘട്ടമായി, പത്തു ലിറ്ററിന്റെ മുപ്പത്തിയഞ്ച് ഓക്സിജൻ കോൺസൻട്രേറ്ററുകൾ, 3500 പൾസ് ഓക്സിമീറ്ററുകൾ, 1000 ഓക്സി ഫ്ലോ മീറ്ററുകൾ, 75,000 കെഎൻ 95 മാസ്കുകൾ, 5500 PPE കിറ്റുകൾ, 1000 നേസൽ കാനുള, 500 നോൺ ബ്രീതർ മാസ്കുകൾ, നൂറ് വെന്റിലേറ്റർ ട്യൂബിങ്ങ്, 500 ഇൻലൈൻ സക്ഷൻ കത്തീറ്ററുകൾ, 20 മൾട്ടി പരാമീറ്റർ മോണിറ്ററുകൾ, 20 ടേബിൾ ടോപ്പ് ഓക്സിമീറ്ററുകൾ എന്നിവയാണ് വിമാനമാർഗം കൊച്ചിയിൽ എത്തിച്ചത്.

പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് കുറഞ്ഞ കാലയളവിൽ ഇത്രയധികം ഉപകരണങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും കണ്ടെത്തി കേരളത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് അല പ്രസിഡന്റ് ഷിജി അലക്സും സെക്രട്ടറി കിരൺ ചന്ദ്രനും അറിയിച്ചു. രണ്ടാം ഘട്ടമായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇവയും നാട്ടിലേക്ക് എത്തുമെന്നും അല ഭാരവാഹികൾ അറിയിച്ചു.

Previous Post

വളാഞ്ചേരിയിൽ ഫയർസ്റ്റേഷന്‌ വേണ്ടി ഭൂമി കൈമാറിയിട്ടുണ്ട്‌: മുഖ്യമന്ത്രി

Next Post

‘രോഗം’ ബിജെപിയെ ബാധിച്ചുകഴിഞ്ഞു, ശസ്ത്രക്രിയ വേണം- പി.പി.മുകുന്ദന്‍

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
‘രോഗം’-ബിജെപിയെ-ബാധിച്ചുകഴിഞ്ഞു,-ശസ്ത്രക്രിയ-വേണം-പിപി.മുകുന്ദന്‍

'രോഗം' ബിജെപിയെ ബാധിച്ചുകഴിഞ്ഞു, ശസ്ത്രക്രിയ വേണം- പി.പി.മുകുന്ദന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.