തിരുവനന്തപുരം> കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ വളാഞ്ചേരിയില്‍ ഫയര്‍ സ്റ്റേഷന് ആരംഭിക്കുന്നതിന് ഭൂമി കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരൂര്‍ താലൂക്കില്‍ കാട്ടിപ്പരുത്തി വില്ലേജില്‍ 17 ആര് (42 സെന്റ്) റവന്യൂ പുറമ്പോക്ക് ഭൂമി 2017 ല്‍ അഗ്നിരക്ഷാ വകുപ്പിന് അനുവദിക്കുകയും അത് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് പ്രൊഫ. ആബിദ് ഹുസൈന് തങ്ങളുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, പ്രസ്തുത ഫയര്സ്റ്റേഷന് അടിയന്തിരമായി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു