മസ്കത്ത് > ഒമാനിലെ ഇന്ത്യാക്കാരുടെ പൊതുവേദിയായ ഇന്ത്യന് സോഷ്യല് ക്ലബ്ബ് ഒമാന് ആസ്റ്റര് അല് റഫ ഹോസ്പിറ്റല്, കേരളത്തിലെ ആസ്റ്റര് മിംസ് ഹോസ്പിറ്റല് എന്നിവയുമായി സഹകരിച്ച് അടിയന്തര പരിചരണം ആവശ്യമായ കോവിഡ് രോഗികള്ക്കായി വിപുലമായ പദ്ധതികള് നടപ്പാക്കുന്നു.
രണ്ട് തരത്തിലാണ് ഈ സഹകരണ പദ്ധതി ആവിഷ്കരിച്ചതെന്ന് ഇന്ത്യന് സോഷ്യല് ക്ലബ് ഭാരവാഹികള് അറിയിച്ചു. ഒന്നാമത്തേത് നാട്ടിലുള്ള കോവിഡ് രോഗ ബാധിതരായവര്ക്കുള്ള സഹായ പദ്ധതികളാണ്. ഇത് ഉത്തര കേരളത്തിലെ ആസ്റ്റര് ഹോസ്പിറ്റലുകളായ ആസ്റ്റര് മിംസ് കോഴിക്കോട്, ആസ്റ്റര് മിംസ് കണ്ണൂര്, ആസ്റ്റര് മിംസ് കോട്ടക്കല് എന്നിവിടങ്ങളിലാണ് ലഭ്യമാക്കുക. രണ്ടാമത്തേത് ഒമാനിലുളള ഇന്ത്യന് സോഷ്യല് ക്ലബ്ബിന്റെയും വിവിധ ഭാഷാ വിഭാഗങ്ങളുടെയും അംഗങ്ങള്ക്കും അവരുടെ കുടുംബാംഗങ്ങള്ക്കും പൊതുവായ ചികിത്സാ പദ്ധതികളാണ്.
ഇന്ത്യന് സോഷ്യല് ക്ലബ്ബും അതിന്റെ വിവിധ ഭാഷാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കോവിഡ് രോഗികള്ക്ക് ആവശ്യമായ കിടക്കകള് ലഭ്യമാക്കാനുള്ള നിര്ദ്ദേശങ്ങളിലുള്ള ഇടപെടല്, ഹോം ഐസൊലേഷനിലെ ചികിത്സ ലഭ്യമാക്കാനുള്ള നിര്ദ്ദേശങ്ങളിലുള്ള ഇടപെടല്, ടെലി കണ്സല്ട്ടേഷന് ആവശ്യമായി വരുന്നവര്ക്ക് അതിനനുസരിച്ചുള്ള നടപടിക്രമങ്ങള് സ്വീകരിക്കാന് സഹായിക്കല്, വീട്ടില് ചികിത്സ ആവശ്യമായ കോവിഡ് ഇതര രോഗികളായവര്ക്ക് ആസ്റ്റര്@ഹോം സേവനം ലഭ്യമാക്കല്, ഇന്ത്യന് സോഷ്യല് ക്ലബ്ബും അതിന്റെവിവിധ ഭാഷാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടിയെത്തുന്നവര്ക്ക് പ്രത്യേക പരിഗണനയും മുന്ഗണനയും നല്കല്, കോവിഡ് ഇതര രോഗബാധിതരായ ഇന്ത്യന് സോഷ്യല് ക്ലബ്ബിന്റെയും അതിന്റെവിവിധ ഭാഷാ വിഭാഗങ്ങളുടെയും അംഗങ്ങളുടെ രക്ഷിതാക്കള്ക്ക് പൂര്ണ്ണമായ ചികിത്സാ സൗകര്യങ്ങള് ലഭ്യമാക്കലും ചികിത്സാ സമയത്ത് ഒമാനിലുള്ള മക്കളുടെ സാന്നിദ്ധ്യം ഓണ്ലൈനായി ഉറപ്പ് വരുത്തലും, ആസറ്റര് ദില്സെ പദ്ധതി ഉപയോഗപ്പെടുത്തല് എന്നിവയാണ് നാട്ടിലെ കോവിഡ് ബാധിതര്ക്കായുള്ള പദ്ധതിയുടെ സവിശേഷതകള്.
ഇന്ത്യന് സോഷ്യല് ക്ലബ്ബിന്റെയും ഭാഷാ വിഭാഗങ്ങളിലെയും അംഗങ്ങള്ക്കു കുടുംബാംഗങ്ങള്ക്കും പ്രത്യേക പരിഗണന, ഡോക്ടര് കണ്സള്ട്ടേഷനില് 50 തമാനം ഇളവ്, ലബോറട്ടറി, സ്കാനിംഗ്, മറ്റ്ഇമേജിംഗ് പരിശോധനകള്, ശസ്ത്രക്രിയകള് (കണ്സ്യൂമബിള്സ് ഉള്പ്പെടാതെ) കിടത്തി ചികിത്സ (കണ്സ്യൂമബിള്സ് ഉള്പ്പെടാതെ) എന്നിവക്ക് 20 ശതമാനം ഇളവ് എന്നിവയാണ് അംഗങ്ങള്ക്ക് ഒമാനിലെ ആസ്റ്റര് അല് റിഫ ഹോസ്പിറ്റലില് ലഭ്യമാകുന്ന സേവനങ്ങള്.
കൂടുതല് വിവരങ്ങള്ക്ക്: ഒമാന് : സിജില് ഭുവന് മോഹന്ദാസ് +968 9284 1699, ഇന്ത്യന് സോഷ്യല് ക്ലബ്ബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി പിഎം ജാബിര് +968 99335751, കേരളം: റിസ്വാന് +91 9747520800 എന്നിവരെ ബന്ധപ്പെടാം.