മനാമ > വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്ക്കാറിനെ ബഹറൈന് കേരളീയ സമാജം അഭിനന്ദിച്ചു.
പ്രകൃതിദുരന്തങ്ങള്ക്കും കോറോണ വ്യാപനങ്ങള്ക്കുമിടയിലും വികസനവും ജനക്ഷേമവും ഉറപ്പുവരുത്താന് കഴിഞ്ഞ മികച്ച നേതൃത്വത്തിനുള്ള ജനവിധിയാണ് തുടര്ഭരണത്തിലേക്ക് നയിച്ചതെന്ന് ബഹറൈന് കേരളീയ സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണ പിള്ള പറഞ്ഞു.
സമാജം ജനറല് ബോഡി യോഗത്തിലും കേരള സര്ക്കാറിനെ അഭിനന്ദിച്ചതായും സമാജം വാര്ത്താക്കുറിപ്പില് അറിയിച്ചു.















