എന്നാൽ ശരീരത്തിൽ ഒക്സിജൻ അളവ് കുറയാതിരിയ്ക്കാൻ ചില ശ്വസന വ്യായമങ്ങൾ സഹായിക്കും. കൊവിഡ് പോസിറ്റീവ് ആയവർക്കും മറ്റുള്ളവർക്കും ഒരുപോലെ ചെയ്യാൻ കഴിയുന്നതും ഗുണകരവുമാണ് ഈ വ്യായമങ്ങൾ. പോസിറ്റീവ് ആയ രോഗികൾ തുടക്കം മുതൽ തന്നെ ഇത്തരം ശ്വാസന വ്യായാമങ്ങൾ ചെയ്ത് തുടങ്ങിയാൽ ഒരു പരിധി വരെ ഒക്സിജൻ അളവ് കുറയുന്നത് പരിഹരിക്കാൻ സാധിക്കും.
ശ്വാസകോശത്തിന്റെ കാര്യക്ഷമത കൂട്ട് പ്രവർത്തനം സ്വാഭാവികമായി വർദ്ധിപ്പിക്കുന്നതിന് നമുക്ക് ചെയ്യാവുന്നതെല്ലാം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നതിനും ഓക്സിജൻ പ്രവാഹം പുനസ്ഥാപിക്കുന്നതിനും തീർച്ചയായും സഹായിക്കുന്ന ചില വ്യായമങ്ങൾ പരിചയപ്പെടാം.
1. ആഴത്തിലുള്ള ശ്വസനം:
ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളിൽ ആഴത്തിലുള്ള ശ്വസനം വഴി ഡയഫ്രം പ്രവർത്തനം പുനസ്ഥാപിക്കാനും ശ്വസിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനും സഹായിക്കും. ശ്വാസന നാളിയിലെ വീക്കം, ഇത് ഏതെങ്കിലും വീക്കം ഉണ്ടെങ്കിൽ തടസ്സപ്പെടാം, അല്ലെങ്കിൽ ശ്വാസകോശത്തിലോ വായു കടന്നുപോകുന്ന ഭാഗങ്ങളിലോ ദ്രാവകം ഉണ്ടാകുമ്പോഴും ശ്വാസ തടസ്സം അനുഭവപ്പെടാം. ആഴത്തിൽ ശ്വാസമെടുക്കുമ്പോൾ ഇതിന് മ്യൂക്കസ് ഇല്ലാതാക്കാനും സാച്ചുറേഷൻ അളവ് പുനസ്ഥാപിക്കാനും അണുബാധയെ നന്നായി നേരിടാനും സഹായിക്കും.
കൂടാതെ ഒരു രോഗിയുടെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും വേഗത്തിൽ സുഖപ്പെടുത്തുന്നതിനും ആഴത്തിലുള്ള ശ്വസനം സഹായിക്കും. യോഗ ആസനങ്ങൾ, ഓക്സിജൻ അളവ് വർധിപ്പിക്കുന്നതിനും ശ്വാസകോശത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും ഏറ്റവും മികച്ചതാണ്.
2. ഡയഫ്രാമാറ്റിക് ശ്വസനം:
വയറിന്റെ ഭാഗം പൊങ്ങി വരുന്ന രീതിയിലുള്ള ശ്വസനമാണ് ഡയഫ്രാമാറ്റിക് ശ്വസനം. ഈ വ്യായാമം ചെയ്യുന്നത് ഡയഫ്രത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ശ്വാസകോശത്തിന്റെ അടി ഭാഗത്തേക്ക് കൂടുതൽ വായു ലഭിക്കുന്നതിനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിന്, വിശ്രമിക്കുക അല്ലെങ്കിൽ സുഖമായി കിടക്കുക. ശേഷം, നിങ്ങളുടെ മുൻവശത്തെ പല്ലുകൾക്ക് പിന്നിൽ നാവിന്റെ അഗ്രം വയ്ക്കുക. നിങ്ങളുടെ പുറം നേരെയാക്കി കണ്ണുകൾ അടയ്ക്കുക. സാധാരണ ശ്വസിക്കാൻ ശ്രമിക്കുക, തുടർന്ന് ഒരു കൈ നെഞ്ചിലും ഒരു കൈ നിങ്ങളുടെ വയറിലും വയ്ക്കുക.
നിങ്ങളുടെ മൂക്കിലൂടെ ആഴത്തിൽ ശ്വസിക്കുക, നിങ്ങളുടെ വാരിയെല്ലുകൾ വികസിപ്പിക്കുകയും വയറു പുറത്തേക്ക് വികസിക്കുകയും ചെയ്യുന്ന രീതിയിൽ ശ്വാസം വലിക്കുക. 10 തവണ വരെ ഇത് ചെയ്യാം. രാവിലെയും വൈകിട്ടും ഇത് ചെയ്യാം.
3. പഴ്സ്ഡ് ലിപ് ബ്രീത്തിങ്:
ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച വിദ്യകളിലൊന്നാണ് പഴ്സ്ഡ് ലിപ് ശ്വസന വ്യായാമങ്ങൾ. ഇതിനായി ആദ്യം ശാന്താമായി ഇരിക്കുക. ഇപ്പോൾ, മൂക്കിലൂടെ സാവധാനം ശ്വസിക്കുക, 25 വരെ എണ്ണുക, ഈ സമയത്ത് വായ അടച്ചിരിക്കണം. ശ്വാസം പുറത്ത് വിടുന്നതിന് മുമ്പ്, നിങ്ങളുടെ ചുണ്ടുകൾ പതിയെ തുറന്ന് ശ്വാസകോശത്തിലെ വായു പതുക്കെ നിശ്വസിക്കുക.
4. യോൺ ടു സ്‌മൈൽ :
ഈ ശ്വസന വ്യായാമം നെഞ്ചിലെ പേശികൾ തുറക്കാൻ സഹായിക്കുന്നു, ഇത് ഡയഫ്രം പൂർണ്ണമായും വികസിപ്പിക്കാനും ഓക്സിജൻ ഒഴുക്ക് നിയന്ത്രിക്കാനും വഴിയൊരുക്കുന്നണ്. ഈ വ്യായാമം ചെയ്യുന്നതിന്, പുറകോട്ട് നേരെ നിവർന്ന് ഇരിക്കുക. ഇപ്പോൾ, തോളുകൾ വരെ നിങ്ങളുടെ കൈകൾ നീട്ടുക. ഇപ്പോൾ, നിങ്ങൾ കൊട്ട് വായിടാൻ ശ്രമിക്കുന്നതുപോലെ വായ വിശാലമായി തുറക്കുക. ശേഷം കൈകൾ തുടകൾക്ക് മുകളിലേയ്ക്ക് പതുക്കെ കൊണ്ടുവന്ന് ശാന്തമായി ചിരിക്കുക.
5. പ്രാണായാമം:
ശ്വാസകോശത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ ശ്വസനം നിയന്ത്രിക്കുന്നതിലൂടെ സാധിയ്ക്കും. ഇതിനുള്ള ഏറ്റവും മികച്ച ശ്വസന വ്യായാമമാണ് പ്രാണായാമം. അതിരാവിലെ ഭക്ഷണം കഴിയ്ക്കുന്നതിന് മുൻപാണ് ഇത് ചെയ്യേണ്ടത്. അല്ലെങ്കിൽ ഭക്ഷണം കഴിച്ച് 2 മണിക്കൂറിനു ശേഷവും ചെയ്യാം.
പ്രാണായാമം ചെയ്യുന്നതിന്, കാലുകൾ ക്രോസ് ചെയ്തു ഇരുന്നുകൊണ്ട് ആരംഭിക്കണം. നട്ടെല്ല് നിവർത്തി വേണം ഇരിയ്ക്കാൻ. ഇനി ആഴത്തിൽ ശ്വസിക്കുകയും പിന്നീട് പതുക്കെ നിശ്വസിക്കുകയും ചെയ്യുക. കുറഞ്ഞത് 10 തവണയെങ്കിലും ഈ രീതിയിൽ ചെയ്യുക.
6. ഇതര നാസാരന്ധ്ര ശ്വസനം:
ശ്വാസകോശത്തിൽ നിന്നുള്ള വിഷവസ്തുക്കളെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന വ്യായാമ രീതിയാണിത്. ശ്വാസകോശത്തിലെ ഓക്സിജൻ രക്തത്തിൻറെ ഒഴുക്ക് നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷിയും ശ്വാസകോശ ശേഷിയും വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗ്ഗം കൂടിയാണിത്.
ഇത് ചെയ്യുന്നതിന്, കാലുകൾ ക്രോസ് ചെയ്തിരുന്നുകൊണ്ട് കണ്ണുകൾ അടച്ച് വലത് തള്ളവിരൽ നിങ്ങളുടെ വലത് നാസാരന്ധ്രത്തിൽ വയ്ക്കുക. നിങ്ങളുടെ ഇടത് നാസാരന്ധ്രത്തിൽ നിന്ന് 4 ശ്വാസം വരെ ആഴത്തിൽ ശ്വസിക്കുക. അതുപോലെ, നിങ്ങളുടെ വലത് വിരൽ ഉപയോഗിച്ച് ഇടത് മൂക്ക് അടച്ച് പിടിക്കുക. 2 സെക്കൻഡിനുശേഷം, നിങ്ങളുടെ വലതു കൈവിരൽ ഉയർത്തി ആഴത്തിൽ ശ്വസിക്കുക. ഈ പ്രക്രിയ 5 മിനിറ്റ് വരെ ആവർത്തിക്കുക, ഭക്ഷണം കഴിക്കുന്നതിന് 2 മണിക്കൂർ മുമ്പോ ശേഷമോ ചെയ്യുക.
മുൻകരുതലുകൾ:
*ശ്വസന വ്യായാമം ശ്വാസകോശത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെങ്കിലും, കൊവിഡ് രോഗി ഉയർന്ന തീവ്രതയിലുള്ള ശ്വസന മുറകൾ ചെയ്യരുത്. ചെയ്യുന്ന സമയത്ത് വലിയ പ്രയാസം ഉണ്ടാക്കുന്നുവെങ്കിൽ പ്രയാസം ഒഴിവാക്കുന്ന രീതിയിൽ മാത്രം ചെയ്യാൻ ശ്രമിയ്ക്കുക.
*മിതമായ രീതിയിൽ കൊവിഡ് ബാധിച്ചവർക്കും ലക്ഷണങ്ങൾ ഉള്ളവർക്കും ഈ വ്യായാമങ്ങൾ ഏറ്റവും അനുയോജ്യമാണ്.
*പനി, ശ്വാസതടസ്സം, ഉയർന്ന ഹൃദയമിടിപ്പ് അല്ലെങ്കിൽ നെഞ്ചുവേദനയുള്ള രോഗികൾ ഈ വ്യായാമങ്ങളിൽ ഏതെങ്കിലും ശ്രമിക്കുന്നതിന് മുമ്പ് ഡോക്ടറോട് ചോദിക്കുക.