Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഗൂഗിള്‍ ട്രെന്‍ഡ്‌സിന് 15 വയസ്; ലോകത്തിന്റെ ഗതി വിരല്‍ത്തുമ്പിലാക്കിയ സാങ്കേതികത

by News Desk
May 15, 2021
in Uncategorized
0
ഗൂഗിള്‍-ട്രെന്‍ഡ്‌സിന്-15-വയസ്;-ലോകത്തിന്റെ-ഗതി-വിരല്‍ത്തുമ്പിലാക്കിയ-സാങ്കേതികത
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

google trends

സെർച്ച് എൻജിനുകളിൽ ഏറ്റവും ജനപ്രിയം ഗൂഗിളാണെന്ന് നിങ്ങൾക്ക് അറിയാം. ഗൂഗിളിൽ ആളുകൾ തിരയുന്നത് എന്തൊക്കെയാണ്? ബിസിനസ് ലോകത്ത് ഏറ്റവും മൂല്യമുള്ള വിവരങ്ങളിലൊന്നാണിത്. ഗൂഗിളിലെ തിരയൽ പ്രവണതകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ 2006 മെയ് മാസത്തിൽ ഗൂഗിൾ തുടങ്ങിയ സേവനമാണ് ഗൂഗിൾ ട്രെൻഡ്സ്. ഈ വർഷം പതിനഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ് ഗൂഗിൾ ട്രെൻഡ്സ്.

നിശ്ചിത കാലയളവുകളിൽ ലോകത്തെ വിവിധ മേഖലകളിലുള്ള ആളുകളുടെ ഗൂഗിളിലെ തിരയൽ പ്രവണതകളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ഈ സേവനം ബിസിനസ് ലോകത്തിന് വലിയ സാധ്യതകളാണ് തുറന്നു കാട്ടിയത്.

വിവിധ വിഷയങ്ങളിലെ, വിവിധ മേഖലകളിലെ, വിവിധ കാലങ്ങളിലെ തിരച്ചിൽ പ്രവണത സംബന്ധിച്ച വിവരങ്ങൾ ഉപയോഗപ്പെടുത്തി തങ്ങൾക്കനുകൂലമായ ബിസിനസ് തന്ത്രങ്ങൾ രൂപപ്പെടുത്താൻ ബിസിനസ് ലോകത്തിന് ഈ സേവനം വളരെ ഉപകാരപ്പെട്ടു. ഇതു തന്നെയായിരുന്നു ഗൂഗിളിന്റെ ഉദ്ദേശ്യവും.

2006 മെയ് മാസത്തിലാണ് സേവനമാരംഭിച്ചതെങ്കിലും 2004 മുതൽക്കുള്ള തിരച്ചിൽ വിവരങ്ങൾ ട്രെൻഡ്സിൽ ലഭ്യമാണ്.

ഒരു നിശ്ചിത കാലയളവിൽ ഗൂഗിളിൽ നടക്കുന്ന ആകെ തിരയലുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു പ്രത്യേക പദം (Key word) എത്ര തവണ ഗൂഗിളിൽ തിരയപ്പെട്ടിട്ടുണ്ടെന്ന കണക്കുകൾ ആണ് ഗൂഗിൾ ട്രെൻഡ്സ് വഴിഉപയോക്താവിനു ലഭിക്കുന്നത്.

സമയത്തെയും സ്ഥലത്തെയും മുൻനിർത്തി സെർച്ച് വിവരങ്ങളെ ക്രമാനുസരണമാക്കുന്നതിലൂടെയാണ് ട്രെൻഡ്സ് ഡാറ്റ രൂപപ്പെടുത്തുന്നത്. രണ്ട് പദങ്ങൾ തമ്മിലുള്ള താരതമ്യം ഇത് എളുപ്പമാക്കുന്നു. ഒരു സ്ഥലത്തെ ഒരു നിശ്ചിത കാലയളവിലെ മൊത്തം തിരയൽ അളവിനെ അടിസ്ഥാനപ്പെടുത്തി നാം നൽകുന്ന പദം / പദങ്ങൾ ആ കാലയളവിൽ അതേ സ്ഥലത്ത് എത്ര കണ്ട് തിരയപ്പെട്ടു എന്ന ആപേക്ഷിക വിവരമാണ് ട്രെൻഡ്സ് നൽകുന്നത്. എളുപ്പത്തിനായി ഈ അളവുകളെ 0 മുതൽ 100 വരെയുള്ള ഒരു മാനകത്തിലേക്ക് മാറ്റിയാണ് നൽകുന്നത്. ഒരേ തിരയൽ താത്‌പര്യം പ്രദർശിപ്പിക്കുന്ന വ്യത്യസ്ത മേഖലകളിലെ യഥാർത്ഥ തിരയൽ വ്യാപ്തം തുല്യമായിരിക്കില്ല എന്ന ഒരു ന്യൂനത ഇവിടെയുണ്ട്. യഥാർത്ഥത്തിൽ നടന്നിട്ടുള്ള തിരച്ചിലുകളുടെ എണ്ണം രണ്ട് സ്ഥലങ്ങളിലേയും വ്യത്യസ്തമാവാം.

ഉദാഹരണത്തിന് കേരളത്തിലെയും ഉത്തർപ്രദേശിലെയും ആളുകൾ സിനിമയെ കുറിച്ച് തിരയുന്നു എന്നിരിക്കട്ടെ. 2020 ൽ കേരളത്തിൽ ആകെ നടന്ന തിരയൽ ഒരു ലക്ഷവും ഉത്തർപ്രദേശിലേത് പത്തുലക്ഷവുമാണെന്നിരിക്കട്ടെ. കേരളത്തിൽ സിനിമയെക്കുറിച്ച് 10,000 തിരച്ചിലുകൾ ഉണ്ടായപ്പോൾ ഉത്തർപ്രദേശിലത് ഒരു ലക്ഷമാണെന്നും വിചാരിക്കുക. എങ്കിൽ സിനിമ എന്ന പദത്തിന്റെ സെർച്ച് താത്‌പര്യം ഈ രണ്ട് സ്ഥലങ്ങളിലേയും ഒന്നു തന്നെയായിരിക്കും. എന്നാൽ ഇവിടെ യഥാർത്ഥ തിരയൽ വ്യാപ്തം വ്യത്യസ്തമാണ്. അത് പതിനായിരവും ഒരു ലക്ഷവുമാണ്.

ഒരു പ്രത്യേക മേഖലയിൽ ഒരു പ്രത്യേക വിഷയം തിരയുന്നതിന് ആളുകൾ ഉപയോഗിക്കുന്ന വിവിധ പദങ്ങളുടെ താരതമ്യവും ട്രെൻഡ്സിൽ സാധ്യമാവും. ഉദാഹരണത്തിന് മലയാള സിനിമയെക്കുറിച്ച് ഗൂഗിളിൽ തിരയാൻ movie, cinema, film, padam എന്നിവയിൽ ഏതു പദമാണ് കേരളീയർക്ക് താത്‌പര്യം എന്നറിയാൻ ട്രെൻഡ്സ് ഉപയോഗിക്കാം. ഒരേ സമയം അഞ്ച് പദങ്ങൾ വരെ ഇങ്ങനെ താരതമ്യം ചെയ്‌യാം.

ഗൂഗിളിലെ മൊത്തം തിരയൽ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ട്രെൻഡ്സ് ഡാറ്റ രൂപപ്പെടുത്തുന്നതെങ്കിലും ഓട്ടോമേറ്റഡ് സെർച്ച് പോലെയുള്ള കാര്യങ്ങൾ ഗൂഗിളിന് ഇക്കാര്യത്തിൽ തടസ്സമാവുന്നുണ്ട്. ഇത്തരം കാര്യങ്ങളും സെർച്ചിലെ തനി പകർപ്പുകളും വളരെ കുറച്ച് ആളുകൾ മാത്രം തിരയുന്ന വിവരങ്ങളും മറ്റും ഒഴിവാക്കി ട്രെൻഡ്സ് ഡാറ്റയോടെ പരമാവധി നീതി പുലർത്താൻ ഗൂഗിൾ ശ്രമിക്കുന്നുണ്ട്.

ഗൂഗിളിൽ ലോകം എന്തിനെല്ലാം വേണ്ടിയാണ് തിരയുന്നത് എന്ന് കണ്ടെത്താനായാൽ അത് വഴി ആളുകൾക്ക് തങ്ങളുടെ സേവനം മെച്ചപ്പെടുത്താനുള്ള ശരിയായ നിർദ്ദേശങ്ങൾ തേടാൻ കഴിയും. അതവരുടെ വ്യാപാര വിജയത്തിനും കാരണമാകും.

ആളുകളിൽ വന്നിരിക്കുന്ന അഭിരുചി മാറ്റങ്ങൾ പോലും ഗൂഗിൾ ട്രെൻഡ്സ് വഴി നമുക്ക് മനസ്സിലാക്കാൻ കഴിയും. മെയ് 2006 ഇൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പുസ്തകങ്ങൾ ഡാവിഞ്ചി കോഡ്, ഹാരി പോട്ടർ എന്നിവയായിരുന്നു. എന്നാൽ 2021 ഇൽ അത് ദ ഹാൻഡ്മെയിഡ്സ് ടെയിൽ, ഗെയിം ഓഫ് ത്രോൺസ് ആണ്.

ഗൂഗിൾ ട്രെൻഡ്സ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ അഞ്ചു രാജ്യങ്ങളാണ് ബെൽജിയം, സൗത്ത് കൊറിയ, മൊറോക്കോ, ഇസ്രായേൽ, ഇന്തോനേഷ്യ. ഇന്ത്യക്കു പത്തൊൻപതാം സ്ഥാനമാണ്. പാകിസ്ഥാൻ നമ്മളെക്കാൾ മുന്നിൽ പത്താം സ്ഥാനത്തുണ്ട്.

ഇതിൽ തന്നെ ആഗോളാടിസ്ഥാനത്തിൽ നഗരങ്ങളുടെ കണക്കെടുത്താൽ ബ്രസെല്സ്, സിയോൾ, സാൻ ഫ്രാൻസികോ, ന്യൂയോർക്, ബാർസിലോണ എന്നീ നഗരങ്ങളാണ് ഗൂഗിൾ ട്രെൻഡ്സ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നതെന്ന് കാണാം. ബാംഗളൂർ പതിനാലാം സ്ഥാനത്തുണ്ട്. മുംബൈയും ചെന്നൈയും ഡൽഹിയും ഹൈദരാബാദും പിന്നിലുണ്ട്.

ദേശീയതലത്തിൽ നോക്കുമ്പോൾ സംസ്ഥാനങ്ങളിൽ കേരളം ആണ് ഗൂഗിൾ ട്രെൻഡ്സ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. തിരുവന്തപുരവും കൊച്ചിയും ആണ് ഇതിൽ മുന്നിൽ. ടെക്നോപാർക്കിന്റെയും ഇൻഫോപാർക്കിന്റെയും സാന്നിദ്ധ്യം ഇതിന് പിന്തുണയേകുന്നുണ്ടാവാം.

ട്രെൻഡ്സിന്റെ പതിനഞ്ചാം പിറന്നാളാഘോഷ വേളയിൽ കൂടുതൽ ആളുകൾ തിരച്ചിൽ വിവരങ്ങൾ ഉപയോഗപ്പെടുത്തുമെന്നും അത് മെച്ചപ്പെട്ട വാണിജ്യ സാധ്യതകൾക്ക് വഴിയൊരുക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

Content Highlights: google trends 15th anniversary, search

Previous Post

സംസ്ഥാനത്ത് ഇന്ന് ഒൻപതു ജില്ലകളിൽ റെഡ് അലേർട്ട്; പത്തനംതിട്ടയിൽ പ്രളയസാധ്യത

Next Post

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ; ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
5
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
3
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
13
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
2
ചൈനീസ്-ആപ്പ്-നിരോധനം;-ഇന്ത്യ-ചൈനയുടെ-ക്ഷമ-പരീക്ഷിക്കുന്നുവെന്ന്-ചൈന
Uncategorized

ചൈനീസ് ആപ്പ് നിരോധനം; ഇന്ത്യ ചൈനയുടെ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചൈന

February 19, 2022
15
നോയ്‌സ്-പുതിയ-സ്മാര്‍ട്-വാച്ച്-ഇന്ത്യന്‍-വിപണിയില്‍-അവതരിപ്പിച്ചു
Uncategorized

നോയ്‌സ് പുതിയ സ്മാര്‍ട് വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

February 19, 2022
5
Next Post
സംസ്ഥാനത്ത്-നാളെ-ഡ്രൈ-ഡേ;-ദേശീയ-ഡെങ്കിപ്പനി-വിരുദ്ധ-ദിനാചരണം

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ; ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.