ലോക്ക്ഡൗണിൽ യാത്രകൾക്കായി പോലീസിന്റെ ഇ-പാസ്സിന് അപേക്ഷിക്കുന്നവർക്ക് അപേക്ഷ സ്വീകരിച്ചാൽ ഇനി മുതൽ ഫോണിൽ എസ്എംഎസും ലഭിക്കും. അപേക്ഷ സ്വീകരിച്ചോ എന്നറിയാൻ ഇനി എസ്എംഎസ് മുഘേന സാധിക്കും. അപേക്ഷ സ്വീകരിച്ചില്ലെങ്കിൽ എസ്എംഎസ് ലഭിക്കുകയില്ല. നേരത്തെ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം എസ്എംഎസ് സേവനം ലഭ്യമായിരുന്നില്ല.
Also Read: Kerala E Pass Online: ഇ പാസ്: കേരളത്തിൽ അടിയന്തര യാത്രാ പാസ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം
യാത്രയുടെ ആവശ്യം സൂചിപ്പിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും പുതിയതായി വെബ്‌സൈറ്റിൽ വരുന്നുണ്ട്. അടിയന്തര യാത്രകളാണെങ്കിൽ അത് ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിക്കും. എന്നാൽ അപേക്ഷിക്കുന്ന എല്ലാവരും ഫയൽ അപ്‌ലോഡ് ചെയ്യണം എന്ന നിർബന്ധമില്ല അപ്‌ലോഡ് ചെയ്യുന്നവർക്ക് അതുകൂടെ പരിഗണിച്ച് അപേക്ഷ സ്വീകരിക്കും. ഇതുവരെ യാത്ര ഉദ്ദേശം ചെറിയ വാക്കുകളിൽ കുറിക്കാൻ മാത്രമാണ് വെബ്‌സൈറ്റിൽ സാധിച്ചിരുന്നത്.
The post പൊലീസ് ഇ-പാസ്സ്; അപേക്ഷ സ്വീകരിച്ചാൽ ഇനി ഫോണിൽ എസ്എംഎസ് ലഭിക്കും appeared first on Indian Express Malayalam.