കൊച്ചി> സംസ്ഥാനത്ത് സ്വർണവില പത്തുമാസത്തെ താഴ്ന്നനിലയിലെത്തി. പവന് 520 രൂപ കുറഞ്ഞ് 33,400 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4180 രൂപയായി.ഒരാഴ്ചയായി വിലകുറയുകയാണ്.
ആഗോള വിപണിയിൽ സ്വർണവില കുറഞ്ഞതും ഡോളർ മെച്ചപ്പെട്ടതുമാണ് സ്വർണവില കുറയാനിടയാക്കിയത്. സ്വർണത്തിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങിയതും വിലകുറയാനിടയാക്കി.
കഴിഞ്ഞ ആഗസ്റ്റിൽ സ്വർണം റെക്കോർഡ് വിലയായ 42,000 രൂപയിലെത്തിയിരുന്നു. ഇതുവരെ 8560 രൂപയുടെ ഇടിവാണ് ഉണ്ടായത്.