ന്യൂഡൽഹി
മൊബൈൽ ഫോൺ ബില്ലും ഒടിടി വരിസംഖ്യയും ഇതര ബില്ലുകളും മാസംതോറും ഡെബിറ്റ്–-ക്രഡിറ്റ് കാർഡുകൾ വഴി സ്വയമേവ ഒടുക്കാൻ(ഓട്ടോ ഡെബിറ്റ് ഫെസിലിറ്റി) മുൻകൂർ നൽകിയിട്ടുള്ള നിർദേശം ഏപ്രിൽ ഒന്നുമുതൽ തടസ്സപ്പെട്ടേക്കാം. ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ് ബാങ്ക് ഇറക്കിയ പുതിയ വ്യവസ്ഥയാണ് ഇതിനു കാരണമാവുക.
5,000 രൂപവരെയുള്ള തുകയ്ക്ക് ആവർത്തിച്ച് ഇടപാടുകൾ നടത്താൻ 24 മണിക്കൂർമുമ്പ് ഇ–-വാലറ്റ് കമ്പനികൾ ഉപഭോക്താവിനെ വിവരം അറിയിക്കണമെന്നാണ് വ്യവസ്ഥ. എസ്എംഎസ്, ഇ–-മെയിൽ എന്നീ മാർഗങ്ങൾ വഴിയാണ് ഉപഭോക്താവിന്റെ അനുമതി തേടേണ്ടത്. ഈ സംവിധാനത്തിലേക്ക് മാറുന്നതിനെക്കുറിച്ച് ബാങ്കുകളും ഇ–-വാലറ്റുകളും വ്യക്തത വരുത്തിയിട്ടില്ല. അതിനാൽ പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ചെറിയ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.