Redmi Note 14 series Unveils New Design:കൊച്ചി: റെഡ്മി നോട്ട് സ്മാർട്ട്‌ഫോണുകളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം കൂടി എത്തുന്നു. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട റെഡ്മി നോട്ട്13 ന്റെ പിൻഗാമിയായി റെഡ്മി നോട്ട് 14 സീരീസ് ദിവസങ്ങൾക്കുള്ളിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റെഡ്മി. സെപ്റ്റംബർ 23 നും 29 നും ഇടയിൽ റെഡ്മി നോട്ട് സീരിസ് അവതരിപ്പിക്കുമെന്ന് കമ്പനി ഔദോഗീകമായി പ്രഖ്യാപിച്ചു.
മുൻ മോഡലിനെ അപേക്ഷിച്ച്, ഡിസ്പ്ലേ റിഫ്രഷ് റേറ്റ്, ഫാസ്റ്റ് ചാർജിംഗ് വേഗത തുടങ്ങി നിരവധി കാര്യങ്ങളിൽ ഒട്ടേറെ മുന്നേറ്റവുമായാണ് പുതിയ റെഡ്മി നോട്ട് 14 എത്തുന്നതെന്നാണ് വിവരം. നിരവധി ഫീച്ചറുകളുമായി താങ്ങാനാകുന്ന വിലയിലാണ് ഈ ഫോൺ എത്തുന്നത്.
സവിശേഷതകൾ
120വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 200എംപി ക്യാമറയും ഉള്ള റെഡ്മി നോട്ട് 13 സീരീസിന്റെ പിൻഗാമിയാവും ഈ സീരീസ്.റെഡ്മി നോട്ട് 14, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് എന്നിവയുൾപ്പെടെ മൂന്ന് ശ്രേണിയിൽപ്പെട്ടവയാകും ആദ്യഘട്ടത്തിൽ വിപണയിലെത്തുകയെന്നാണ് വിവരം.
ഡ്യൂവൽ ക്യാമറകളുള്ള ഫോണിൽ പ്രൈമറി ക്യാമറ 50 മെഗാപിക്‌സലാണ്. എഐ സാങ്കേതിക വിദ്യയുള്ള ക്യാമറയും നോട്ട് 14ൽ ലഭ്യമാക്കിയേക്കുമെന്നാണ് വിവരം. കൂടാതെ, റെഡ്മി നോട്ട് 14 പ്രോ ഒരു സ്നാപ്ഡ്രാഗൺ 7S Gen3 SoC നൽകിയേക്കാം. ഇത് 1.5സഡിസ്പ്ലേയും 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും പ്രകടമാക്കിയേക്കാം.
ബജറ്റിൽ ഒതുങ്ങും
ബജറ്റിൽ ഒതുങ്ങുന്നവയാകും റെഡ്മി നോട്ട് 14 എന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലെ വിവിധ ഓൺലൈൻ സൈറ്റുകളിൽ 24,999 രൂപയ്ക്ക് മുതൽ നോട്ട് 14 ലഭ്യമാക്കുന്നുണ്ട്. റെഡ്മി നോട്ട് 14 പ്രോ മാക്‌സ് 6ജിബി 24999 രുപമുതലും 8ജിബി 27999 രൂപ മുതലും ലഭ്യമാക്കുന്നുണ്ട്.
Read More
- iPhone 16 First Sale :ഐഫോൺ 16 ഇന്ന് മുതൽ ഇന്ത്യൻ വിപണയിൽ
- Flipkart Big Billion Days 2024 iPhone 12 Mini:ഐഫോൺ 19,999 രൂപ മുതൽ; വരുന്നു ഫ്‌ളിപ്പ് കാർട്ട് ബിഗ് മില്യൺ ഡേയ്‌സ്
- Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; ഐഫോൺ 39,999 രൂപയ്ക്ക്
- ലൈവ് കോളർ ഐഡി; കാത്തിരുന്ന ട്രൂകോളർ ഫീച്ചർ ഇനി ഐഫോണുകളിലേക്ക്
- iPhone 16: ഐഫോൺ 16 സീരീസ്, പ്രീ-ബുക്കിങ് ഇന്നു മുതൽ
- വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? മികച്ച ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ഇതാ