Jio Network Issue: രാജ്യവ്യാപകമായി റിലയൻസ് ജിയോ സേവനങ്ങളിൽ നെറ്റുവർക്ക് തകരാർ. 10,367 ഉപയോക്താക്കളിൽ നിന്ന് പരാതി ഉയർന്നതായി ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 12.18 മുതലാണ് തകരാർ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ്, കോൾ സേവനങ്ങൾക്ക് തകരാറുണ്ട്.
ജിയോ സിം, ജിയോ ഫൈബർ, ജിയോ ആപ്പ് എന്നിവ തകരാറിലായതായി നിരവധി ഉപയോക്താക്കൾ എക്സിലൂടെ പരാതി ഉന്നയിച്ചു . മുംബൈയിൽ നിന്നുള്ളവരെയാണ് പ്രശ്നം കൂടുതലും ബാധിച്ചതെന്നാണ് റിപ്പോർട്ട്. മണിക്കൂറുകളായി പ്രശ്നം നേരിടുന്നതായി ഉപയോക്താക്കൾ പറഞ്ഞു. അതേ സമയം പ്രശ്നത്തിൽ ഇതുവരെ ജിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എത്രയും പെട്ടന്ന് തകരാർ പരിഹരിക്കാൻ ശ്രമം നടക്കുന്നതായാണ് വിവരം.
Right now jio users
RTs If you Are Facing This issue #jiodown #AtishiMarlena #jiodown pic.twitter.com/xoaCTM5jZZ
— Nikita Singh (@its_nikki_8867) September 17, 2024
Read More
- Jio Network Issue: ജിയോ പണിമുടക്കി; പരാതിയുമായി ഉപയോക്താക്കൾ
- iPhone 16: ഐഫോൺ 16 സീരീസ്, പ്രീ-ബുക്കിങ് ഇന്നു മുതൽ
- വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? മികച്ച ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ഇതാ
- വൈഫൈ സ്പീഡ് കുറവാണോ? ഈ 5 കാര്യങ്ങൾ പരിശോധിക്കൂ
- ജിയോ, എയർടെൽ, വി: ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ
- പാട്ട് തിരയാൻ ഇനി വരികൾ അറിയേണ്ട; ഈണം മൂളിയാൽ യൂട്യൂബ് കണ്ടുപിടിക്കും