*ഓസ്ട്രേലിയയ്ക്ക് ആദ്യമായി മലയാളി മന്ത്രി*
ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിൻസൺ ആന്റോ ചാൾസാണ് പുതിയ മന്ത്രിസഭയിൽ ഇടം നേടിയിരിക്കുന്നത്. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഇദ്ദേഹത്തിന് കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിൻസണും ഇടം നേടിയത്.
ആന്റോ ആന്റണി എം.പിയുടെ സഹോദരപുത്രനായ ജിൻസൺ, ലിബറൽ പാർട്ടി ടിക്കറ്റിലാണ് മത്സരിച്ചു
വിജയിച്ചത്. 2011-ൽ നഴ്സിങ്
ജോലിക്കായി ഓസ്ട്രേലിയയിലെത്തിയ ഇദ്ദേഹം, നോർത്ത് ടെറിറ്ററി സർക്കാരിന്റെ ടോപ്പ് എൻഡ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ മറ്റു
സംസ്ഥാനങ്ങളിലും മലയാളികൾ
മത്സരിച്ചിരുന്നെങ്കിലും നോർത്തേൺ
ടെറിറ്ററിയിൽ നിന്ന് ജിൻസൺ ചാൾസ്
മാത്രമാണ് വിജയിച്ചത്.
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ മലയാളിയായ ജിൻസൺ ആൻ്റോ ചാൾസ് മന്ത്രി പദത്തിലേക്ക് . ആദ്യമായാണ് ഒരു മലയാളി ഓസ്ട്രേലിയയിൽ മന്ത്രി പദത്തിലെത്തുന്നത്.
കായികം, കല , സാംസ്കാരികം , യുവജനക്ഷേമം എന്നീവകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത് .
2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ ഡാർവിനിൽ ടോപ് എന്‍ഡ് മെന്‍റല്‍ ഹെൽത്തിൽ ഡയറക്ടറാണ്.
ലിബറൽ പാർട്ടിയുടെ കാൻഡിഡേറ്റ് ആയാണ് ജിൻസൺ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് .
ഓസ്ട്രേലിയയിലെ ആദ്യ മലയാളി മന്ത്രിക്ക് ഓസ്ട്രേലിയയിലെ ഏറ്റവും വലുതും, 48 വർഷത്തെ പഴക്കവുമുള്ള മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്ന് ശ്രീ. മദനൻ ചെല്ലപ്പൻ അഭിവാദ്യങ്ങൾ അർപ്പിച്ചു.
കേരള ലോകസഭാ0ഗവും, നവോദയ ഓസ്ട്രേലിയയുടെ പ്രവർത്തകനുമായ പെർത്ത് നിവാസി റെജിൽ പൂക്കുത്ത് ജിൻസിന് അഭിനന്ദനങ്ങൾ നേർന്നു. കേരളവും, ഓസ്ട്രേലിയയും തമ്മിൽ കൂടുതൽ ബന്ധങ്ങൾ സൃഷ്ടിക്കാനുകുന്ന ചർച്ചകൾക്കായി മുൻകൈ എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
🎉👏