ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം മെൽബണിൽ :
മെൽബൺ : ഭാരത്തിന്റെ 78ആം സ്വാതന്ത്ര്യ ദിനാഘോഷം ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു .
ഓഗസ്റ്റ് 18ന് റോവില്ലിലെ എ ഐ സി സെന്ററിൽ വൈകിട്ട് 6മണിക്ക് മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ബെന്നി ബെഹനാൻ എം പി ഉത്ഘാടനം നിർവഹിക്കും . കെപിസിസി മെമ്പർ അഡ്വ. ഷിയോ പോൾ സ്വാതന്ത്ര്യ ദിന അനുസ്മരണം പ്രഭാഷണം നടത്തും. കുട്ടികൾക്കായി
ഫേസ് പെയിന്റിംഗ് , കളറിംഗ് എന്നിവയും ഉണ്ടായിരിക്കും . വിവിധ കലാരൂപങ്ങളോടെ അരങ്ങേറുന്ന ആഘോഷപരിപാടികൾ രാത്രി 8:30ന് ഡിന്നറോടു കൂടി സമാപിക്കും .
മെൽബണിലെ മുഴുവൻ ജനാധിപത്യ വിശ്യാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായ് സംഘാടകർ അറിയിച്ചു .
OICC സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് അനൗദ്യോഗികമായി രൂപം കൊടുത്ത കമ്മിറ്റികൾ എല്ലാം KPCC നേതൃത്വം റദ്ദാക്കിയതായും, ശ്രീ. ബെന്നി ബഹന്നാൻ ഓസ്ട്രേലിയയിലെ കോണ്ഗ്രസ് വക്താക്കളോട് ഔദ്യോഗികമായി രേഖകൾ കൈമാറി പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 18 ന് മെൽബണിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളെയും, ഫാസിസ്റ്റ് വിരുദ്ധ മനോഭാവം പുലർത്തുന്ന മലയാളികളെയും ചടങ്ങിലേക്ക് കടന്ന് വരാൻ OICC മെൽബൺ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.