ബംഗളുരു > കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ട്രക്ക് പുറത്തെടുത്തു. മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെയും നാലംഗ ഡൈവിങ്ങ് സംഘവും കാളി നദിയിൽ നടത്തിയ തിരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ട്രക്ക് പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിച്ചത്. വൈകുന്നേരത്തോടെ ട്രക്ക് കണ്ടെത്തി. വടംകെട്ടി ട്രക്ക് പുറത്തെത്തിച്ചു.
ആഗസ്ത് ഏഴിന് കാളി നദിക്ക് കുറുകെയുള്ള പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് പാലം തകർന്നത് ട്രക്ക് പുഴയിൽ വീണത്. നദിയിൽ വീണ ട്രക്ക് ഡ്രൈവറായ തമിഴ്നാട് സ്വദേശി ബാലമുരുകനെ മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തിയിരുന്നു. ദേശീയപാത 66ൽ സദാശിവ്ഗഡിനെയും കാർവാറിനെയും ബന്ധിപ്പിക്കുന്ന പഴയ പാലമാണ് തകർന്നത്. പാലത്തിന് 40 വർഷം പഴക്കമുണ്ടായിരുന്നു.