ദോഹ > കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താറ) സംഘടിപ്പിക്കുന്ന എട്ടാമത് ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺസ് എക്സിബിഷൻ (S’hail) സെപ്തംബർ 10 മുതൽ 14 വരെ കാത്താറയിൽ നടക്കും. പോളണ്ട്, ഓസ്ട്രിയ, പോർച്ചുഗൽ, റഷ്യ തുടങ്ങിയ 21 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന എക്സിബിഷനിൽ വേട്ടയാടൽ ആയുധങ്ങൾ, ഫാൽക്കൺറി, ക്യാമ്പിംഗ് സപ്ലൈസ്, മരുഭൂമി യാത്രകൾക്കും വേട്ടയാടലുകൾക്കുമുള്ള കാറുകൾ എന്നിവയുടെ 300ലധികം കമ്പനികൾ പങ്കെടുക്കും.
വേട്ടയാടൽ ആയുധ ലൈസൻസിന് ആഗസ്ത് 10 മുതൽ 19 വരെ Metrash2 ആപ്പ് വഴി അപേക്ഷിക്കണമെന്ന് സംഘാടകസമിതി അറിയിച്ചു. കത്താറയിൽ 2017 മുതൽ എല്ലാ വർഷവും ഇൻ്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഫാൽക്കൺസ് എക്സിബിഷൻ (S’hail) സംഘടിപ്പിക്കുന്നുണ്ട്.