ദുബായ് > യുഎഇയില് താമസവിസ ലംഘിച്ച് തുടരുന്നവര്ക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവ ഇളവ് അനുവദിച്ചു. രണ്ട് മാസത്തെ ഗ്രേസ് പിരീഡ് ആണ് പ്രഖ്യാപിച്ചത്. 2024 സെപ്തംബർ ഒന്നു മുതൽ താമസനിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുകയോ പിഴ ഈടാക്കാതെ രാജ്യം വിടുകയോ ചെയ്യാം.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവ എക്സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. വിസ നിയമം ലംഘിച്ചു യുഎഇയില് കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികള്ക്ക് പിഴ നല്കാതെ മടങ്ങാനും രേഖകള് നിയമാനുസൃതമാക്കാനും ഇതിലൂടെ സാധിക്കും.















