
പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ ഹാട്രിക് മെഡൽ പ്രതീക്ഷയിൽ മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ പിസ്റ്റൽ വിഭാഗത്തിലാണ് മനു മൽസരിക്കുന്നത്. യോഗ്യത റൗണ്ടിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഫൈനലിലേക്ക് യോഗ്യത തേടിയത്. ഇന്നു ഉച്ചയ്ക്ക് ഒരു മണിക്കാണ് മൽസരം. ഇതിൽ വിജയിച്ചാൽ ഒരു ഒളിമ്പിക്സില്‍ ഹാട്രിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം മനു സ്വന്തമാക്കും.
പാരിസ് ഒളിമ്പിക്സിൽ ഇതുവരെ രണ്ടു മെഡലുകൾ മനു ഭാക്കർ ഇതിനോടകം നേടിയിട്ടുണ്ട്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തിലുമാണ് വെങ്കല മെഡല്‍ നേടിയത്. 22-കാരിയായ താരം മു ഹരിയാന സ്വദേശിയാണ്.















