സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിൻ്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ ഏകദേശം 8.5 ദശലക്ഷം കമ്പ്യൂട്ടറുകളെ ബാധിച്ചതായി മൈക്രോസോഫ്റ്റ് ശനിയാഴ്ച ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
“ക്രൗഡ്‌സ്ട്രൈക്ക് തകരാർ 8.5 ദശലക്ഷം വിൻഡോസ് ഉപകരണങ്ങളെ അല്ലെങ്കിൽ വിൻഡോസിൽ പ്രവർത്തിക്കുന്ന മൊത്തം ഉപകരണങ്ങളിലെ ഒരു ശതമാനത്തിൽ താഴെ ഉപകരണങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കണക്കാക്കുന്നു,” മൈക്രോസോഫ്റ്റ് പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ സുരക്ഷാ സംവിധാനമാണ് ക്രൗഡ് സ്‌ട്രൈക്ക്. സോഫ്റ്റവെയറിലെ ഏറ്റവും പുതിയ അപ്‌ഡേഷനാണ് മൈക്രോ സോഫ്റ്റ് സേവനങ്ങൾ താളം തെറ്റിച്ചത്.
ക്രൗഡ് സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റിന്റെ ഭാഗമായി ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഫാൽക്കൺ സെൻസറാണ് സേവനങ്ങൾ താറുമാറാക്കാൻ കാരണമായതെന്നാണ് ഔദോഗീക വിശദീകരണം. വിമാന സർവ്വീസുകൾ, ബാങ്കുകൾ, സ്റ്റോക്ക് എക്‌സേഞ്ചുകൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി അടിയന്ത സേവനങ്ങൾ നൽകേണ്ട പലസംവിധാനങ്ങളും സാങ്കേതിക തകരാറിനെ തുടർന്ന് പ്രതിസന്ധിയിലായി.
വെള്ളിയാഴ്ച പുലർച്ചെ മുതലാണ് പ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയത്. ശനിയാഴ്ചയോടെ സേവനങ്ങൾ പൂർണ്ണമായും നിലച്ചിരുന്നു. പ്രശ്‌നം മൈക്രോസോഫ്റ്റിന്റെ അഷ്വർ ക്ലൗഡ് സേവനത്തെയും ബാധിച്ചിരുന്നു. ഇതേ തുടർന്ന് കംപ്യൂട്ടറുകളിൽ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (ബി.എസ്ഒ.ഡി.) എറർ മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുകയായിരുന്നു. കൂടാതെ കംപ്യൂട്ടറുകൾ അപ്രതീക്ഷിതമായി റീസ്റ്റാർട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീൻ മുന്നറിയിപ്പ് കാണിക്കുകയും ചെയ്തിരുന്നു.
Read More
- ലോകത്തെ നിശ്ചലമാക്കിയ ക്രൗഡ് സ്‌ട്രൈക്ക്
- വിൻഡോസ് തകരാർ: വിമനത്താവളങ്ങളിലെ പ്രശ്നം പരിഹരിച്ചെന്ന് വ്യോമയാന മന്ത്രാലയം