ടാസ്മാനിയ: കോടതി വിധിയെ തുടർന്ന് ഓസ്‌ട്രേലിയൻ മ്യൂസിയം സ്ത്രീകൾക്ക് മാത്രമുള്ള പ്രദർശനത്തിൽ പുരുഷന്മാർക്കും പങ്കെടുക്കാൻ അനുമതി നൽകി.
ടാസ്മാനിയയിലെ ഓൾഡ് ആൻഡ് ന്യൂ ആർട്ട് മ്യൂസിയത്തിയിലെ ( മോന) പ്രത്യേക ലോഞ്ചിലാണ് പുരുഷ സന്ദർശകർക്ക് വിലക്കുണ്ടായിരുന്നത്.
പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ലിംഗ വിവേചനം ആരോപിച്ച് ഒരാൾ കേസ് നൽകി. ഈ കേസിൽ പാരതിക്കാരന് അനുകൂലമായ വിധി വന്നതോടെയാണ് മ്യൂസിയത്തിന് നിലപാട് മാറ്റേണ്ടി വന്നത്.
കോടതി തീരുമാനത്തിൽ കടുത്ത നിരാശയുണ്ടെന്ന് മ്യൂസിയം പ്രതിനിധി പറഞ്ഞു.
2020ൽ തുറന്ന പിക്കാസോ മുതൽ സിഡ്നി നോളൻ വരെയുള്ളയവരുടെ പ്രശസ്തമായ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ലോഞ്ചിലാണ് പുരുഷന്മാർക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. 1965 വരെ സ്ത്രീകളെ ഒഴിവാക്കിയിരുന്ന ഒരു പഴയ ഓസ്‌ട്രേലിയൻ പബിൽ നിന്നാണ് പുരുഷന്മാർക്ക് പ്രവേശനം നിഷേധിക്കുന്ന ലോഞ്ച് എന്ന ആശയം രൂപപ്പെട്ടത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ മോണ സന്ദർശിച്ച ന്യൂ സൗത്ത് വെയിൽസ് നിവാസിയായ ജേസൺ ലോയാണ് കോടതിയെ സമീപിച്ചത്. തനിക്ക് നേരിട്ട വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യം അദ്ദേഹം കോടതിയിൽ ഉന്നിയിച്ചു.
ലോയ്ക്ക് തോന്നിയ തിരസ്‌കരണം കലാസൃഷ്ടിയുടെ ഭാഗമാണ്. ചരിത്രപരമായി പിന്നാക്കം നിൽക്കുന്നവരുടെ തുലത്യയ്ക്ക് വേണ്ടി വിവേചനം ടാസ്മാനിയയിലെ നിയമം അനുവദിച്ചിട്ടുണ്ടെന്നും മ്യൂസിയം കോടതിയിൽ നിലപാട് സ്വീകരിച്ചു.
ലേഡീസ് ലോഞ്ചിനുള്ളിലെ പ്രശസ്തമായ കലാസൃഷ്ടികൾ പുരുഷന്മാർ ആസ്വദിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച കോടതി മ്യൂസിയം അധികൃതരുടെ വാദം തള്ളികളഞ്ഞു.
കോടതി തീരുമാനം 28 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. കേസിലുടനീളം ആർട്ടിസ്റ്റ് കിർഷ കെച്ചെലെ ഉൾപ്പെടെയുള്ളവർ മ്യൂസിയത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നു.
വിധിയിൽ താൻ അതീവ ദുഃഖിതനാണെന്നും സാഹചര്യം ഉൾക്കൊള്ളാനും പൊരുത്തപ്പെടുന്നതിനും സമയമെടുക്കുമെന്നും കെച്ചെലെ പ്രസ്താവനയിൽ പറഞ്ഞു.