ഐപിഎല്ലിൽ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോർഡിന് പുതിയൊരവകാശി കൂടിയെത്തി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് പന്തുകൾ നേരിട്ട റണ്ണൊന്നുമെടുക്കാതെ പുറത്തായ ഗ്ലെൻ മാക്സ്‌വെല്ലാണ് നാണക്കേടിന്റെ മറ്റൊരു കിരീടം കൂടി തലയിലേറ്റു വാങ്ങിയത്.
Return of the Vintage IPL Maxwell pic.twitter.com/I1A56xzjg2
— Shivani (@meme_ki_diwani) April 11, 2024
ഇത് 17ാം തവണയാണ് മാക്സ്‌വെൽ ഗോൾഡൻ ഡക്കായി പുറത്താകുന്നത്. രോഹിത് ശർമ്മ, ദിനേഷ് കാർത്തിക് എന്നിവർക്കൊപ്പം റെക്കോർഡ് പങ്കിടുകയാണ് ഈ ഓസീസ് താരം. ഈ സീസണിൽ മോശം പ്രകടനമാണ് ഓസീസ് വെടിക്കെട്ട് താരം നടത്തുന്നത്.
Glenn Maxwell this season pic.twitter.com/0QzOMPahAh
— Raja Babu (@GaurangBhardwa1) April 11, 2024
ആകെ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് 32 റൺസാണ് മാക്സ്‌വെൽ നേടിയത്. ഇതിൽ മൂന്ന് ഗോൾഡൻ ഡക്കുകളും ഉൾപ്പെടും. ഒരു മത്സരത്തിൽ മാത്രമാണ് 28 റൺസ് നേടിയത്. 2024 ഐപിഎൽ സീസണിൽ ഇതുവരെ മൂന്ന് ക്യാച്ചുകളും താരം വിട്ടു കളഞ്ഞിരുന്നു.
3rd duck in this tournament..#maxwell #MIvsRCB pic.twitter.com/XZw8A7tArw
— black cat (@Cat__offi) April 11, 2024
ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും മാക്സ്‌വെല്ലിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്.
Glenn Maxwell for Australia v/s RCB.#MIvsRCB pic.twitter.com/eU6jzrM7ac
— SR ⁶⁹ (@ultimate__d) April 11, 2024
രാജ്യത്തിനായി ആത്മാർത്ഥതയോടെ പുലിയെ പോലെ കളിക്കുന്ന മാക്സ്‌വെൽ ഐപിഎൽ ഫ്രാഞ്ചൈസി ടീമുകൾക്കൊപ്പം എലിയായി മാറുകയാണെന്ന് ഒരു ആർസിബി ആരാധകൻ വിമർശിച്ചു.
Glenn Maxwell duck 😭🤡#MIvsRCB pic.twitter.com/swqvq2pOzh
— Desi Bhayo (@desi_bhayo88) April 11, 2024
പഞ്ചാബ് താരമായിരുന്ന ‘വിന്റേജ് മാക്സ്‌വെൽ’ പുനർജനിച്ചെന്നാണ് മറ്റൊരാളുടെ പരിഹാസം. ശ്രേയസ് ഗോപാലിന്റെ പന്തിൽ ലെഗ് ബിഫോറായാണ് ഓസീസ് താരം പുറത്തായത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ