മെൽബൺ: ഓസ്‌ട്രേലിയൻ മലയാളികളുടെ നിർമ്മാണ പങ്കാളിത്തത്തോടെ, ക്രയോൺസ് പിക്ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത “ജനനം 1947 പ്രണയം തുടരുന്നു” എന്ന സിനിമ ഓസ്‌ട്രേലിയയിലും പ്രദശനത്തിനൊരുങ്ങുന്നു.
ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ക്യാമറാമാനും ഓഡിയോ എഞ്ചിനീയറുമായ കിഷോർ ജോസ് ഈ ചിത്രത്തിന്റെ കലാമൂല്യം മനസ്സിലാക്കി നിർമ്മാണത്തിൽ പങ്കാളിയായി. സാമൂഹ്യ പ്രസക്തിയുള്ള ഒരു കലാമൂല്യ സിനിമയോടുള്ള തന്റെ പ്രതിബദ്ധതയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ ആയതുകൊണ്ട് ആണ് തന്റെ സിനിമയുടെ ട്രൈലർ ലോഞ്ച് ചെയ്യുവാനായി ഗാന്ധിഭവൻ തിരഞ്ഞെടുക്കാൻ കാരണം എന്ന് ചിത്രത്തിന്റെ സംവിധായകൻ അഭിജിത് അശോകൻ പറഞ്ഞു.”തന്റെ സിനിമയിലെ കഥാപാത്രങ്ങൾ പോലെ തന്നെ ഗാന്ധിഭവനിൽ വാർദ്ധക്യത്തിലും ഒരുമിച്ചു കഴിയുന്ന രാജനെയും സുലോചനയെയും ആദരിച്ചു കൊണ്ടാണ് ഈ പ്രണയ ദിനത്തിൽ ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്”. നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രം തീയേറ്ററിലേക്ക് എത്തി .
മക്കളാൽ ഉപേക്ഷിക്കപ്പെട്ടു ശിഷ്ടകാലം ഏതെങ്കിലും ഒരു വൃദ്ധസദനത്തിന്റെ മുറികളിൽ ഒതുങ്ങി കഴിയേണ്ടി വന്നിട്ടുള്ള അനേകം അച്ഛനമ്മമാർക്ക് തന്റെ സിനിമയിലൂടെ, സമൂഹത്താൽ തിരസ്കരിക്കപ്പെട്ടുപോയ ഒരുപറ്റം ആളുകൾക്ക്, വാർദ്ധക്യം എന്നത് നമ്മളിലേക്ക് മാത്രമായി ഒതുങ്ങി കൂടാനുള്ള ഒരു സമയം അല്ല എന്നും മുന്നോട്ട് സന്തോഷത്തോടെ ജീവിക്കാനുള്ളതും ആണെന്ന ഓർമപ്പെടുത്തൽ ആയിരിക്കും ഈ സിനിമ എന്നാണ് ട്രയ്ലർ സൂചിപ്പിക്കുന്നത്.തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം കരസ്ഥമാക്കിയത്…..
40 വർഷം ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് “ജനനം 1947 പ്രണയം തുടരുന്നു” എന്ന ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ ആണ് ചിത്രത്തിലെ നായിക. അനു സിതാര, ദീപക് പറമ്പോൽ, നോബി മാർക്കോസ്, ഇർഷാദ് അലി, പൗളി വത്സൻ, നന്ദൻ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് എന്നിവർ ആണ് മറ്റു താരങ്ങൾ.
ഓസ്‌ട്രേലിയൻ പ്രവാസിയും, മെൽബണിൽ ക്യാമറാമാനും, ഓഡിയോ എഞ്ചിനീയറുമായി ജോലി ചെയ്യുന്ന കിഷോർ ജോസ് ഈ ചിത്രത്തിന്റെ കലാമൂല്യം ഉൾക്കൊണ്ട്, നിർമ്മാണ പങ്കാളിത്തത്തിൽ ഭാഗഭാക്കായിട്ടുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള ഒരു കലാമൂല്യ സിനിമയോടുള്ള പ്രതിബദ്ധതയാണ് താൻ നിറവേറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.