കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി കാഴ്ചവച്ച മികച്ച പ്രകടനങ്ങളുടെ കരുത്തോടെയാണ് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയെത്തുന്നത്. ടൈറ്റൻസിൽ നിന്ന് നേരിട്ടുള്ള ട്രേഡിങ്ങിലൂടെയാണ്, അഞ്ചു കിരീടങ്ങൾ നേടിക്കൊടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ സ്ഥാനത്തേക്ക് ഹാർദികിനെ നിയമിച്ചത്.
2024ലെ ഐപിഎൽ സീസണിൽ, ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായുള്ള തൻ്റെ പുനസമാഗമം മോശമായിരിക്കില്ലെന്ന് ഹാർദിക് പാണ്ഡ്യ പറഞ്ഞു. “ആശയക്കുഴപ്പങ്ങൾ ഇല്ല. അദ്ദേഹം ഇപ്പോഴും ഇന്ത്യൻ ക്യാപ്റ്റനാണ്. ടീം നേടിയിട്ടുള്ള എല്ലാ നേട്ടങ്ങളും അദ്ദേഹത്തിന് കീഴിലാണ്. ഞാൻ അത് മുന്നോട്ട് കൊണ്ടുപോകുക മാത്രമാണ് ചെയ്യുന്നത്.
ഞാൻ എന്റെ എല്ലാ കളിയും രോഹിതിന്റെ ക്യാപ്റ്റൻസിയിൽ മുംബൈക്ക് വേണ്ടി കഴിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ എന്നെ സഹായിക്കാൻ അദ്ദേഹം എപ്പോഴും ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” മൂന്ന് മാസത്തെ പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ഹാർദിക് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
രോഹിതുമായി പിന്നീട് സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നും, അദ്ദേഹം ഇന്ത്യൻ ടീമിനൊപ്പം തുടർച്ചയായ യാത്രയിലാണെന്നും, വൈകാതെ രോഹിതിനെ കാണുമെന്നും ഹാർദിക് പറഞ്ഞു. ഓൾറൗണ്ടർ-കം-ഫിനിഷർ എന്ന നിലയിൽ തൻ്റെ റോൾ മുംബൈയ്‌ക്കൊപ്പം ആവർത്തിക്കാൻ ശ്രമിക്കുന്നതായി ഹാർദിക് പറഞ്ഞു.
എകദിന ലോകകപ്പിനിടെ സംഭവിച്ച പരിക്കിൽ നിന്ന് മോചിതിനായതായും, എല്ലാ മത്സരങ്ങളും കളിക്കാൻ സജ്ജനാണെന്നും ഹാർദിക് പറഞ്ഞു. ജസ്പ്രീത് ബുമ്രയ്ക്കൊപ്പം വീണ്ടും ഒരേ ടീമിൽ കളിക്കാൻ പറ്റിയതിലും താരം സന്തോഷം പ്രകടിപ്പിച്ചു. ‘അദ്ദേഹം നമ്പർ വൺ ആണ്, ഒരു ചാമ്പ്യൻ പ്ലയർ. ബുമ്രയ്ക്കൊപ്പം വീണ്ടു കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കഴിഞ്ഞ വർഷം ഞാൻ അവനെ മിസ്സ് ചെയ്തു,” ഹാർദിക് കൂട്ടിച്ചേർത്തു.
2015 നും 2021 നും ഇടയിൽ മുംബൈയ്‌ക്കായി 92 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഹാർദിക് പാണ്ഡ്യ.
Read More
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം