മെൽബൺ: ലോക വനിതാ ദിനത്തിൽ പ്രാരംഭം കുറിച്ച- സമത ഓസ്ട്രേലിയയുടെ- സമേതം കുടുംബ ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി ‘ വയലാർ അവാർഡുകൾ കരസ്ഥമാക്കിയ KV മോഹൻ കുമാർ നിർവ്വഹിച്ചു.
കവയത്രി ശൈലജവർമ്മ, നവോദയ വിക്ടോറിയയുടെ മുൻ സെക്രട്ടറിയും, മുൻ സെൻട്രൽ കമ്മിറ്റിയംഗവുമായിരുന്ന എബി പൊയ്ക്കാട്ടിൽ,നവോദയ വിക്ടോറിയയുടെ മുൻ ജോയിൻറ് സെക്രട്ടറി ശ്യാം കൃഷ്ണൻ, ഗിരീഷ് അവണൂർ,ജിതേഷ് പുരുഷോത്തമൻ, എന്നിവർ സംസാരിച്ചു.
വിക്ടോറിയയിലെ അലക്സാൻഡ്ര അഡ്വഞ്ചർ പാർക്കിൽ നടന്ന ക്യാമ്പ് സ്ത്രീകളും, കുട്ടികളും ഉൾപ്പടെയുള്ളവർക്ക് സാഹസികമായും മാനസികമായും പുതിയതും, രസകരവുമായ അനുഭവങ്ങൾ സമ്മാനിക്കുകയാണ്ടായി. ഇടതുപക്ഷ സഹയാത്രികരെ ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരത്തി കൂടുതൽ വിപുലമായ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
courtesy and recognition to Mr. Aby Poikattil (എബി പൊയ്ക്കാട്ടിൽ) for News Crafting.
You may also read on >> Manorama Online –