മലപ്പുറം: അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ കാണികളുടെ ഭാഗത്ത് നിന്ന് വംശീയ അതിക്രമം നടന്നെന്ന് സ്ഥിരീകരിച്ച് ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിന്റെ വെളിപ്പെടുത്തൽ. കാണികൾ വംശീയമായി ആക്ഷേപിച്ചെന്ന് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ പറഞ്ഞു.
കാണികൾ ബ്ലാക്ക് മങ്കി എന്ന് വിളിച്ചു പ്രകോപിപ്പിക്കുകയാണ് ചെയ്തതെന്നും ചിലര്‍ കല്ലെടുത്ത് എറിഞ്ഞുവെന്നും ഹസൻ പറഞ്ഞു. ചോദിക്കാൻ ചെന്ന തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കേരളത്തിൽ കളിക്കാൻ ഭയമുണ്ടെന്നും സംഭവത്തിൽ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നൽകുമെന്നും ഹസ്സൻ വെളിപ്പെടുത്തി
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിദേശ താരത്തെ ഫുട്ബോൾ മൈതാനത്ത് വച്ച് കാണികളിൽ ചിലർ സംഘം ചേർന്ന് മർദ്ദിച്ചത്. കളി കാണാനെത്തിയ കുട്ടികളിൽ ആരെയോ താരം ആക്രമിച്ചെന്നാണ് കാരണമായി സമൂഹ മാദ്ധ്യമങ്ങളിൽ ചിലർ ആരോപിച്ചത്. സംഭവത്തിന്റെ യഥാർത്ഥ ചിത്രം ഇനിയും പുറത്തുവന്നിട്ടില്ല.
ജില്ലാ പൊലീസ് മേധാവി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപജീവനം നടത്താനായി കേരളത്തിൽ ഫുട്ബോൾ കളിക്കാനെത്തിയ താരത്തെ വംശീയമായി അധിക്ഷേപിക്കുകയും സംഘം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു.
Read More
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും