കൊച്ചിയിൽ നിന്നും തായ്‌ലൻഡിലേക്ക്, Thai Airlines -ന്റെ പ്രീമിയം വിമാന സർവീസ് ആരംഭിക്കുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) – നിന്നും , തായ്‌ലൻഡിലെ സുവർണഭൂമി വിമാനത്താവളത്തിലേക്ക്(BKK) തായ് ഏയർവേസ് തങ്ങളുടെ പ്രീമിയം വിമാന സർവീസ് ആരംഭിക്കുന്നതായി അറിയിച്ചു. ഇതോടെ കൊച്ചിയും, ബാങ്കോക്കും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണം ആഴ്ചയിൽ 10 ആയി ഉയരും.
മാർച്ച് 31 മുതൽ ആരംഭിക്കുന്ന ഈ സർവീസ് തായ് എയർവേയ്സ് ആണ് നടത്തുക. ബാങ്കോക്കിൽ നിന്ന് ചൊവ്വ , വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9:40 ന് പുറപ്പെട്ട് പിറ്റേ ദിവസം പുലർച്ചെ 12:30 ന് കൊച്ചിയിൽ എത്തും. കൊച്ചിയിൽ നിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ തിരിച്ചു പോകും.

CIAL മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞതനുസരിച്ച്, യാത്രാ മേഖലയിൽ “വൈവിധ്യമാർന്നതും സൗകര്യപ്രദവുമായ” യാത്രാ സൗകര്യങ്ങൾ നൽകാനുള്ള വിമാനത്താവളത്തിന്റെ ശ്രമങ്ങൾക്ക് ഈ പുതിയ സർവീസ് ആരംഭിക്കുന്നതോടെ കൂടുതൽ നേട്ടങ്ങൾ കേരത്തിനകത്തും, പുറത്തും ഉണ്ടാകും എന്നാണ്. ഓസ്‌ട്രേലിയയിലെ മെൽബൺ , സിഡ്‌നി, പെർത്ത് ഏയർപോർട്ടുകളിൽ നിന്നും ബാങ്കോക്ക് വഴി കൊച്ചിയിലേക്ക് പുതിയ ഒരു റൂട്ടിലൂടെയുള്ള സഞ്ചാരം, ഓസ്‌ട്രേലിയൻ മലയാളി പ്രവാസികൾക്ക് തായ്‌ലൻഡിൽ ഹൃസ്വമായതോ, ദീർഘമായതോ ആയ സഞ്ചാരം നടത്തി, നാട്ടിലെത്തുവാൻ ഉപകാരപ്പെടുമെന്ന് തായ്‌ലൻഡ് ടൂർ പാക്കേജുകൾ ധാരാളം ചെയ്യുന്ന മെൽബണിലെ ഏഷ്യ ട്രാവെൽസ് മാനേജ്മെൻറ് പ്രസ്താവിച്ചു. ഡിസംബർ മാസം അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് പോകാനൊരുങ്ങുന്ന കങ്കാരു ദേശവാസികളായ സഞ്ചാരികൾക്ക് കേരളത്തിലേക്കുള്ള യാത്രക്കായി പുതിയ ഒരു വിമാനകമ്പനിയുടെ ആഗമനം, മറ്റ് ഏയർലൈൻസുകളുടെ നിരക്കുകളുമായി പരസ്പര മാത്സര്യം ഉണ്ടാക്കുവാൻ ഇടയാക്കാനുള്ള സാഹചര്യം ഉണ്ടാക്കിയുട്ടുണ്ടെന്നും, തന്മൂലം നിലവിലെ 2024 ഡിസംബർ – 2025 ജനുവരി ഫ്ലൈറ്റ് നിരക്കുകളിൽ അടുത്തമാസത്തോടെ ഇടിവുണ്ടാകുമെന്നും ഏഷ്യ ട്രാവെൽസ് ഉടമ പറഞ്ഞു. ട്രാവൽ ഏജൻസി ബിസിനസിൽ പൂർണ്ണമായും മലയാളി ഉടമസ്‌ത്ഥതയിൽ പ്രവർത്തനം ആരംഭിച്ച ഓസ്‌ട്രേലിയയിലെ ആദ്യ മലയാളീ സംരംഭമാണ്, 15 വർഷങ്ങൾക്ക് മുൻപ്, മെൽബണിൽ സ്‌ഥാപിതമായ, ഏഷ്യ ട്രാവെൽസ്.