
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1ന് ജയിച്ച് രോഹിത്തിന്റെ ഇന്ത്യൻ ടീം. നാലാം ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം 61 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.
An impressive 5⃣0⃣-run stand 👌 👌
Shubman Gill 🤝 Dhruv Jurel
Follow the match ▶️ https://t.co/FUbQ3Mhpq9 #TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/XySme4pdMB
— BCCI (@BCCI) February 26, 2024
രോഹിത് ശർമ്മ (55), ശുഭ്മാൻ ഗിൽ (52), ധ്രുവ് ജുറേൽ (39), യശസ്വി ജെയ്സ്വാൾ (37) എന്നിവർ ഇന്ത്യയ്ക്കായി തിളങ്ങി. ഷോയിബ് ബഷീർ മൂന്നും ജോ റൂട്ടും ടോം ഹാർട്ട്ലിയും ഓരോ വിക്കറ്റുമെടുത്തു.
After solid resistance with the bat, Shubman Gill clears the ropes twice and brings up his FIFTY! 😎#TeamIndia only 2 runs away from a win in Ranchi!
Follow the match ▶️ https://t.co/FUbQ3MhXfH#INDvENG | @IDFCFIRSTBank | @ShubmanGill pic.twitter.com/zahlGUrYQG
— BCCI (@BCCI) February 26, 2024
ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 145 റണ്‍സിന് ഓള്‍ ഔട്ടാക്കിയിരുന്നു. 60 റണ്‍സെടുത്ത സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അശ്വിന്‍ അഞ്ച് വിക്കറ്റെടുത്തപ്പോല്‍ കുല്‍ദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. ജഡേജക്കാണ് ഒരു വിക്കറ്റ്.
An unbeaten 72*-run partnership between @ShubmanGill & @dhruvjurel21 takes #TeamIndia over the line!
India win the Ranchi Test by 5 wickets 👏👏
Scorecard ▶️ https://t.co/FUbQ3MhXfH#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/ORJ5nF1fsF
— BCCI (@BCCI) February 26, 2024
നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 192 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുവീശിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 20 റണ്‍സെന്ന നിലയിലാണ് ഇന്ന് ബാറ്റിങ്ങ് ആരംഭിച്ചത്. ഇന്നലെ കളി നിർത്തുമ്പോൾ 12 റണ്‍സുമായി രോഹിത് ശര്‍മയും എട്ട് റണ്‍സോടെ യശസ്വി ജയ്സ്വാളും ആയിരുന്നു ക്രീസില്‍.















