സിഡ്നി: ടിവി അവതാരക ജെസ്സി ബെയർഡിനെയും, പങ്കാളി ലൂക്ക് ഡേവിസിനെയും കൊലപ്പെടുത്തിയ കുറ്റത്തിന് സിഡ്നി പോലീസ് ഉദ്യോഗസ്ഥൻ ബ്യൂ ലാമറെക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നു.
ബാലിസ്റ്റിക് പരിശോധനയിൽ, പോലീസ് തോക്ക് ദുരുപയോഗം ചെയ്തതായും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഉപയോഗിച്ച വെള്ള വാൻ കണ്ടെത്തിയതായും പോലീസ് ആരോപിച്ചു.
28 വയസ്സുള്ള മുൻ ചാനൽ ടെൻ അവതാരക ജെസ്സി ബെയർഡിൻ്റെയും, ക്വാണ്ടാസ് ഫ്ലൈറ്റ് അറ്റൻഡണ്ടും പാർട്ണറായ ലൂക്ക് ഡേവിസിൻ്റെയും തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത്.
ബെയർഡിൻ്റെ പങ്കാളിയുടെ പാഡിംഗ്ടണിലെ വീട്ടിൽ ബാലിസ്റ്റിക് പരിശോധന നടത്തിയതായി വെള്ളിയാഴ്ച പോലീസ് പ്രസ്താവിച്ചു. ഏതാനും മാസം മുമ്പ് വരെ സേവനത്തിലിരുന്ന സെൻ കോൺസ്റ്റ് ബ്യൂ ലാമറെ – തൻ്റെ ഔദ്യോഗിക പോലീസ് തോക്കിലെ വെടിയുണ്ടകൾ ഡിസ്ചാർജ് ചെയ്തതിൻ്റെ തെളിവുകൾ കണ്ടെത്തി. കുറ്റകൃത്യത്തിനുപയോഗിച്ച കാട്രിഡ്ജ് കെയ്‌സും വീട്ടിൽ നിന്ന് വലിയ അളവിലുള്ള രക്തവും കേസന്വേഷണസംഘം കണ്ടെത്തി. ഉപയോഗിച്ച തോക്ക് പോലീസ് തോക്ക് സേഫിൽ വച്ചിരിക്കുകയായിരുന്നുവെന്ന് ഡിറ്റക്ടീവുകൾ ആരോപിച്ചു.
മുൻ സെലിബ്രിറ്റി ബ്ലോഗറായ ലാമറെ വെള്ളിയാഴ്ച രാവിലെ 10.30 ന് ബോണ്ടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കറുത്ത ടീ ഷർട്ട് ധരിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് വേവർലി ലോക്കൽ കോടതിയിൽ ഹാജരായി. കോടതിയിൽ ഭാവഭേദമില്ലാതെ ഇരിക്കുകയും ജാമ്യം ആവശ്യപ്പെടാതിരിക്കുകയും ചെയ്തു. തെളിവുകൾ ശേഖരിക്കാൻ പോലീസിന് സമയം നൽകുന്നതിനായി കേസ് ഏപ്രിൽ 23 ലേക്ക് മാറ്റിവച്ചിരിക്കുന്നു.
ന്യൂ സൗത്ത് വെയിൽസ് നരഹത്യ സ്ക്വാഡിലെ ഡെറ്റ് സൂപ്റ്റ് ഡാനിയൽ ഡോഹെർട്ടി പറഞ്ഞത്, ലാമറെ ഒരു സ്പെഷ്യലിസ്റ്റ് ടീമിന്റെ ഭാഗമാണെന്നും പോലീസ് അന്വേഷിച്ച വെള്ള വാൻ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയെന്നും ആണ്. തിങ്കളാഴ്ച രാത്രി 9.30 ഓടെ മാസ്കോട്ടിൽ നിന്നാണ് വാൻ വാടകയ്‌ക്കെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു