വിക്ടോറിയയിൽ വൻ തീപിടിത്തം; നൂറുകണക്കിന് വീടുകൾ അപകടത്തിൽ; നിവാസികൾ വീട് വിട്ട് പോകാൻ നിർദേശം
മെൽബൺ : വിക്ടോറിയയുടെ പടിഞ്ഞാറ് ഭാഗത്ത് നിയന്ത്രണ വിധേയമല്ലാതായ വൻ തീപിടിത്തത്തെത്തുടർന്ന് നൂറുകണക്കിന് വീടുകൾ അപകടത്തിലായി. ബല്ലാരാറ്റിന് സമീപമുള്ള ബെയ്‌ഇൻഡീൻ, എൽമ്‌ഹർസ്‌റ്റ്, മൗണ്ട് ലോനാർക്ക്, മെയിൻ ലെഡ്, രാഗ്ലാൻ എന്നിവിടങ്ങളിലെ നിവാസികൾ വീടുകളിലേക്ക് തിരിച്ചു പോകുന്നത് അപകടകരമാണെന്ന് അധികൃതർ അറിയിച്ചു. 15,000 ഹെക്ടറിലധികം വനഭൂമി കത്തി നശിപ്പിച്ച തീപിടിത്തത്തിനെതിരെ 1000-ത്തിലധികം അഗ്നിശമന സേനാംഗങ്ങൾ പോരാടുകയാണ്.
ഇന്ന് രാവിലെ മൂന്ന് വീടുകൾ നശിച്ചതായി സ്ഥിരീകരിച്ചു. പതിനായിരക്കണക്കിന് വീടുകൾ ഇപ്പോഴും അപകടഭീഷണിയിലാണ്. മറ്റ് വസ്‌തുക്കളുടെ വിലയിരുത്തൽ അഗ്നിശമന സേനാംഗങ്ങൾക്ക് ഇപ്പോഴും നടത്താനായിട്ടില്ല. വനം തീ നിയന്ത്രണ മേധാവി ക്രിസ് ഹാർഡ്‌മാൻ-” ഇന്ന് തീ പടരുന്നത് തടയാൻ നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ കഠിനമായി പരിശ്രമിക്കുമെന്ന്”- പറഞ്ഞു.
“ഈ വലിയ തീപിടിത്തത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണം, ഇന്ന് 500-ത്തിലധികം അഗ്നിശമന സേനാംഗങ്ങൾ ഈ തീപിടിത്തങ്ങൾ നിയന്ത്രിക്കാനും പടരുന്നത് തടയാനും കഠിനമായി പ്രവർത്തിക്കും. ഇന്ന് കൂടുതൽ അനുകൂല കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്, അതുവഴി കാര്യമായ പുരോഗതി കാണാനാകും.വ്യോമനിരീക്ഷണത്തിലൂ
എൽമ്‌ഹർസ്റ്റിന്റെ തെക്ക് ഭാഗത്ത് വടക്കോട്ട് മുന്നേറുന്ന ബെയ്‌ഇൻഡീൻ തീപിടിത്തത്തെ സംബന്ധിച്ച് രണ്ട് വാച്ച് ആൻഡ് ആക്ട് മുന്നറിവിപ്പുകൾ നിലവിലുണ്ട്.
കൂടാതെ, ഇനി പറയുന്ന സ്ഥലങ്ങളിലെ നിവാസികൾക്കും വീട് വിട്ട് പോകാൻ നിർദേശം നൽകിയിട്ടുണ്ട്:
- Amphitheatre
- Avoca
- Crowlands
- Elmhurst
- Eversley
- Glenlofty
- Glenpatrick
- Glenshee
- Green Hill Creek
- Landsborough
- Nowhere Creek
- Percydale
- Warrenmang
ആസ്‌ട്രേലിയയുടെ തെക്ക് കിഴക്കൻ മേഖലയിൽ അനുഭവപ്പെടുന്ന അപകടകരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ടസ്മാനിയയിലും ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റോച്ചെർലിയ, മേഫീൽഡ്, മൗബ്രേ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ “സൂക്ഷ്മതാ നിർദ്ദേശം” നൽകിയിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ ഉടൻ ഭീഷണിയില്ലെങ്കിലും ജനങ്ങൾ, അപകട സാധ്യതാ പ്രദേശങ്ങൾ ഒഴിവാക്കാനും സാഹചര്യങ്ങളെ കുറിച്ച് നിരന്തരം അറിഞ്ഞിരിക്കാനും അധികൃതർ നിർദ്ദേശിച്ചു.
വിക്ടോറിയയിൽ നടക്കുന്ന കാട്ടുതീയുടെ (bushfire) രൂക്ഷതയും വർദ്ധിച്ചുവരുന്നതോടെയാണ് ടസ്മാനിയയിലും ജാഗ്രത പാലിക്കേണ്ടതായി വന്നത്. കടുത്ത ചൂട് അഗ്നിശമന പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ, എത്രയും പെട്ടെന്ന് തീയുടെ വ്യാപനം തടയാൻ അഗ്നിശമന സേനാംഗങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ട്.
തദ്ദേശവാസികളോട് സുരക്ഷിതരായിരിക്കാൻ, ഔദ്യോഗിക വാർത്താ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ നിരന്തരം പിന്തുടരുകയും, അടിയന്തര സാഹചര്യത്തിൽ അധികൃതരുമായി ബന്ധപ്പെടാനുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്താൻ ഒരുമ്പെടണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.