ഒറ്റരാത്രി കൊണ്ടാരാൾ താരമാകുകയെന്നത് കേട്ടുകേൾവി മാത്രമാണ്. എന്നാൽ, മാനന്തവാടിയിലെ സാധാരണയൊരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകൾ ഒറ്റരാത്രി കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ മിന്നുംതാരമായി മാറിയിരിക്കുകയാണ്. ഇതിന് മുമ്പ് സഞ്ജു സാംസണും മിന്നു മണിയും വിഷ്ണു വിനോദും ശ്രീശാന്തും ടിനു യോഹന്നാനുമൊക്കെ തിളങ്ങിയ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കാണ് 29കാരിയായ സജന മാച്ച് വിന്നറായി നടന്നുകയറുന്നത്.
ഇന്നലെയായിരുന്നു വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം സീസണിലെ ഉദ്ഘാടന മത്സരം. ഷാരൂഖ് ഖാൻ ആടിത്തിമിർത്ത ഉദ്ഘാടന പരിപാടികൾക്ക് ശേഷം, നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലായിരുന്നു ആദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്തു ഡൽഹി ഉയർത്തിയ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഹർമൻ പ്രീത് കൌറും സംഘവും മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്.
𝙎𝙖𝙟𝙖𝙣𝙖 𝙝𝙖𝙞 𝙣𝙖 💙#OneFamily #AaliRe #MumbaiIndians #TATAWPL #MIvDC pic.twitter.com/UEDrdxIYlE
— Mumbai Indians (@mipaltan) February 23, 2024
അവസാന പന്തില്‍ വിജയിക്കാന്‍ 5 റണ്‍സ് വേണ്ടിയിരുന്നപ്പോഴാണ് മലയാളി താരം സജന സജീവന്‍ ക്രീസിലെത്തിയത്. ഡൽഹി സ്പിന്നറുടെ അവസാന പന്ത് മുന്നോട്ട് കയറി ഉയർത്തിയടിച്ച സജന പന്ത് അതിർത്തി കടത്തിയതോടെ സ്റ്റേഡിയം ഒന്നാകെ അവിശ്വസനീയതയോടെ പൊട്ടിത്തെറിച്ചു. നേരിട്ട ഒരു പന്തിൽ 6 റണ്‍സെടുത്ത് സജന പുറത്താകാതെ നിന്നു.
വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് നിലവിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മത്സര ശേഷം മുംബൈ ഇന്ത്യൻസിലെ സഹതാരം യസ്തിക ഭാട്ടിയ സജന സജീവനെ വിശേഷിപ്പിച്ചത് “ഞങ്ങളുടെ ലേഡി പൊള്ളാർഡ്” എന്നാണ്.
Naino mein sapna. Sapnon mein Sajana. 🥹🔥
(Admit it, you sang it!) #OneFamily #AaliRe #MumbaiIndians #TATAWPL #MIvDC
— Mumbai Indians (@mipaltan) February 23, 2024
ആരാണ് സജന സജീവന്‍?
1995 ജനുവരി നാലിന് വയനാട് മാനന്തവാടിയിലാണ് സജന സജീവൻ ജനിച്ചത്. സാമ്പത്തികപരമായി ഒരു ഇടത്തരം കുടുംബത്തിലാണ് സജന ജനിച്ചത്. നിലവിൽ വനിതാ പ്രീമിയർ ലീഗിൽ കളിക്കുന്ന രണ്ടാമത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ട ക്രിക്കറ്ററാണ് സജന. മുമ്പ് ഡൽഹി താരം മിന്നുമണിയും വനിതാ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
Dressing Room 🏅 ceremonies might be one of our favourite #MumbaiIndians traditions!#OneFamily #AaliRe #TATAWPL #MIvDC pic.twitter.com/fz0D0DwLPu
— Mumbai Indians (@mipaltan) February 24, 2024
ശേഷം തന്റെ ക്രിക്കറ്റ് യാത്രയിൽ ഒരുപാട് വെല്ലുവിളികളും ഈ താരത്തിന് നേരിടേണ്ടി വന്നു. സജനയുടെ പിതാവ് ഒരു ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. തുടക്ക കാലത്തു കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ 150 രൂപ ദിവസ അലവന്‍സായിരുന്നു സജനയുടെ മുഖ്യ വരുമാനം. ഇപ്പോള്‍ 15 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ സജനയെ മുംബൈ സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു ലീഗ് ലേലത്തിലെ സജനയുടെ അടിസ്ഥാന തുക.
We take ‘𝐇𝐚𝐫𝐫 𝐩𝐚𝐥 𝐲𝐚𝐡𝐚𝐧 𝐣𝐞𝐞 𝐛𝐡𝐚𝐫 𝐣𝐢𝐲𝐨’ very seriously in the Cricket ka Queendom 👑#OneFamily #AaliRe #MumbaiIndians #TATAWPL #MIvDC pic.twitter.com/5dVFIjAoSh
— Mumbai Indians (@mipaltan) February 23, 2024
ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് സജന അറിയപ്പെടുന്നത്. ഒരു വലംകൈ ബോളറും വലംകൈ ബാറ്ററുമാണ് ഈ 29കാരി മലയാളി പെൺകൊടി. ഇതുവരെ കേരള, സൗത്ത് സോൺ, ഇന്ത്യ എ എന്നീ ടീമുകളെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള സജന ആദ്യമായാണ് മുംബൈ ഇന്ത്യൻസിനായി കളിക്കുന്നത്. വരും മത്സരങ്ങളിലും സജന ഇത്തരത്തിൽ മികവ് പുലർത്തുമെന്നും ഇന്ത്യൻ ടീമിൽ ഇടം നേടുമെന്നുമുള്ള പ്രതീക്ഷയിലാണ് കേരള ആരാധകർ.
Finish, लय भारी 💥 #OneFamily #AaliRe #MumbaiIndians #TATAWPL #MIvDC pic.twitter.com/M2jQlNKzhu
— Mumbai Indians (@mipaltan) February 23, 2024
മിന്നുമണിക്ക് ശേഷം കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് സജന ഇപ്പോൾ. കേരളത്തിനായി അണ്ടർ 23 ലീഗിൽ നായികയായി സജന മുമ്പ് കളിച്ചിട്ടുണ്ട്. 2019ൽ കേരളത്തെ ട്വന്റി20 സൂപ്പർ ലീഗിന്റെ ചാമ്പ്യന്മാരാക്കി മാറ്റാനും സജനയ്ക്ക് സാധിച്ചു.
2023ലെ സീനിയർ വനിതാ ട്വന്റി20 ട്രോഫിയിലും സജനയ്ക്ക് മികവ് പുലർത്താൻ സാധിച്ചു. ടൂർണമെന്റിൽ 7 ഇന്നിങ്സുകളിൽ നിന്ന് 134 റൺസ് സ്വന്തമാക്കിയ സജന 6 വിക്കറ്റുകളും നേടിയിരുന്നു.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്