2.7 ബില്യണിലധികം ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് മെറ്റയുടെ വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് ഏറ്റവും സുരക്ഷിതമായ അനുഭവം നൽകുന്നതിനായി വാട്സ്ആപ്പ് അതിന്റെ സവിശേഷതകളും സ്വകാര്യത നടപടികളും തുടർച്ചയായി മെച്ചപ്പെടുത്തുന്നു. എന്നിരുന്നാലും, മറ്റേതൊരു സന്ദേശമയക്കൽ പ്ലാറ്റ്‌ഫോമിനെയും പോലെ, അപകടസാധ്യതകൾ ഇതിലുമുണ്ട്.
ഐഒഎസിലും, ആൻഡ്രോയിഡിലും ലഭ്യമായ വാട്സ്ആപ്പുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, ആപ്പ് ലോക്കുകൾ പോലുള്ള എല്ലാ സുരക്ഷാ ഫീച്ചറുകളും കമ്പനി വാഗ്ധാനം ചെയ്യുന്നു. എന്നിരുന്നാലും, വാട്സആപ്പിലെ നിങ്ങളുടെ അനുഭവം സുരക്ഷിതമാണോ എന്ന് ഉറപ്പാക്കാൻ ചില മാർഗങ്ങളുണ്ട്.
If you are a target of surveillance, secure your WhatsApp.
1. E2EE is on by default.
2. Turn on Disappearing Messages for all your chats
3. Turn on E2EE Backups or disable them
4. Chat Lock for sensitive chats
5. For calls, Silence Unknown calls & Call RelayThreat models👇
— Uzma (@uzmabarlaskar) December 19, 2023
വാട്സ്ആപ്പിന് കൂടുതൽ സുരക്ഷ നൽകുന്ന ചില ടിപ്പുകൾ വാട്സ്ആപ്പ് ഗ്രോത്ത് ആൻഡ് പ്രൈവസി ഡയറക്ടർ ഉസ്മ ഹുസൈനിൽ നർദേശിക്കുന്നു. ഈ നുറുങ്ങുകൾ സുരക്ഷാ ലംഘനങ്ങളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ടിനെ സംരക്ഷിച്ചേക്കാം:
എല്ലാ ചാറ്റുകൾക്കും അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ (ഡിസപ്പിയറിങ്ങ് മെസേജ്) ഓണാക്കുക
അയക്കുന്ന എല്ലാ സന്ദേശങ്ങളും അപ്രത്യക്ഷമാക്കുന്ന ‘ഡിസപ്പിയറിങ്ങ് മെസേജ്’ ഫീച്ചർ, വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾ അയച്ച മൾട്ടിമീഡിയ ഫയലുകൾ ഉൾപ്പെടെ എല്ലാ സന്ദേശങ്ങളും സ്വയമേവ ഇല്ലാതാക്കുന്നു.
“സെറ്റിങ്ങ്സ് > പ്രൈവസി >ഡിഫോൾട്ട് മെസേജ് ടൈം” എന്നീ രീതിയിൽ ഫീച്ചർ പ്രവർത്തനക്ഷമമാക്കാം. 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെ സമയ പരിധി ക്രമീകരിക്കാം.
ബാക്കപ്പുകൾക്കായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രവർത്തനക്ഷമമാക്കുക
വാട്സ്ആപ്പിൽ ഡിഫോൾട്ടായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തിരിക്കുന്ന സന്ദേശങ്ങൾ, ഗൂഗിൾ ഡ്രൈവിലും ബാക്കപ്പുകളിലും പ്രവർത്തനക്ഷമമാക്കുന്നതിലൂടെ ആപ്പിൾ ഐക്ലൗഡ്, ക്ലൗഡ് സ്‌റ്റോറേജ് സേവന ദാതാക്കൾക്ക് പോലും സന്ദേശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാകും.
സെറ്റിങ്ങ്സ് > ചാറ്റ്സ് > ചാറ്റ് ബാക്കപ്പ്, എനേബിൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് എന്നീ രീതിയിൽ സേവനം പ്രവർത്തനക്ഷമമാക്കാം.
സെൻസിറ്റീവ് മെസേജുകൾ ലോക്ക് ചെയ്യുക
നിങ്ങൾക്ക് സ്വകാര്യമായി സൂക്ഷിക്കേണ്ട ഒരു ചാറ്റ് ഉണ്ടെങ്കിൽ, പുതിയ ലോക്ക് ചാറ്റ് ഫീച്ചർ പ്രയോജനപ്പെടുത്തുകയും അതുല്യമായ പാസ്‌കോഡ് ഉപയോഗിച്ച് അത് സുരക്ഷിതമാക്കുകയും ചെയ്യുക.
നിങ്ങൾ ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് തിരഞ്ഞെടുക്കുക, സ്‌ക്രീനിന്റെ മുകളിൽ വലതുഭാഗത്തായി കാണുന്ന ത്രീ-ഡോട്ട് മെനുവിൽ അമർത്തി ‘ലോക്ക് ചാറ്റ്’ ടാപ്പ് ചെയ്യുക. കണ്ടിന്യൂ ബട്ടണിൽ ക്ലിക്ക് ചെയ്ത് ചാറ്റ് ലോക്ക് ചെയ്യാം.
ഇതു കൂടാതെ ‘സൈലൻസ് അൺനോൺ കോൾസ്’, ‘ഐപി അഡ്രസ് പ്രെട്ടക്ഷൻ’ തുടങ്ങിയ സേവനങ്ങളും പ്രയോജനപ്പെടുത്താം.
സെറ്റിങ്ങ്സ് > പ്രൈവസി > കോൾസ് എന്നീരീതിയിൽ പിന്തുടർന്നാൽ ഈ രണ്ടു സേവനങ്ങൾ പ്രവർത്തനക്ഷമമാക്കാൻ കഴിയും.
Check out More Technology News Here
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം