https://docs.google.com/forms/d/e/1FAIpQLScNc_Tjl5G8IBqYDSVuBd_AGYEqrYjTM1EZuSHZXk5093EWdg/viewform?usp=sf_link ☝️ ഏവർക്കും സൗജന്യമായി രജിസ്ട്രർ ചെയ്യാം, Reg: ചെയ്യുന്ന ഏവർക്കും Online ആയി മൈഗ്രേഷൻ കോൺക്ലേവിന്റെ ഭാഗമായി മാറാൻ കഴിയും. ബഹുമാന്യരെ , ഏ. കെ.ജി. പഠന ഗവേക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ അന്താരാഷ്ട്ര കേരള പഠനകോൺഗ്രസ്സ’ 5-ാം പതിപ്പ് 2024 ഒക്ടോബർ മാസത്തിൽ തിരുവനന്തപുരത്ത് നടക്കും . 1994, 2005, 2011, 2016 വർഷങ്ങളിലായിരുന്നു മുൻ കോൺഗ്രസ്സുകൾ . പ്രവാസികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നാപ്പിലാക്കിയിട്ടുള്ള സുപ്രധാന പദ്ധതികളുടെ ആശയ രൂപീകരണത്തിന് നാല് പഠനകോൺഗ്രസ്സുകളും വലിയ സംഭാവന നല്കി. 1994 – ൽ നോർക്കയുടെ രൂപീകരണവും 2005-ൽ പ്രവാസി ക്ഷേമനിധി ബോർഡ് , 2016 ലോക കേരള സഭ, സൗജന്യ ആംബുലൻസ് സർവ്വീസ് തുടങ്ങി എത്രയോ ബ്രഹത് പദ്ധതികൾക്ക് പഠനകോൺഗ്രസ്സിലെ ചർച്ചകൾ നിർണ്ണായക വഴിത്തിരിവായി മാറി. 2024 ജനുവരി 19, 20, 21 തീയ്യതികളിലായി തിരുവല്ലായിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലേവും , തുടർന്ന് 2024 ഒക്ടോബർ മാസത്തോടെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര പഠനകോൺഗ്രസ്സും വിജ്ഞാന സമ്പദ് വ്യവസ്ഥയിൽ ഊന്നിയുള്ള നവകേരള സൃഷ്ടിയിൽ വിപ്ലവകരമായ സംഭാവന നൽകുമെന്നുള്ള കാര്യത്തിൽ സംശയമില്ല. കോൺഗ്രസ്സിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള മൈഗ്രേഷൻ കോൺക്ലേവ് ഇത്തവണ പത്തനംതിട്ട ജില്ലയിലെ തിരുവല്ലായിൽ വച്ച് 2024 ജനുവരി 19, 20, 21 തീയ്യതികളിലായി നടക്കും. എല്ലാ സുഹൃത്തുക്കളുടേയും സാന്നിദ്ധ്യം (നേരിട്ടോ ഓൺലൈനായോ ) അഭ്യർത്ഥിക്കുന്നു. ആശയങ്ങൾ പങ്കുവകുന്നതിനും വിലയേറിയ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും ക്ഷണിക്കുന്നു. അവതരിപ്പിക്കാൻ സാധിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച അമൂർത്തരൂപം (abstrct) ഡിസംബർ 15 – ന് മുമ്പ് അയച്ചു തരണം . പൂർണ്ണരൂപം 2024 ജനുവരി 1 – ന് മുമ്പായും info@akgcentre.in എന്ന email – ൽ അയക്കുക .. ആദ്യദിനം : 19/01/2024 .