മെൽബൺ: മെൽബണിലെ ക്രിക്കറ്റ് രംഗത്ത് സജീവ സാന്നിദ്ധ്യവും വെസ്റ്റേൺ ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബ്ബിലെ മുൻനിര കളിക്കാരനും ആയിരുന്ന സുജിത് പത്മനാഭൻ (40) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് റോയൽ മെൽബൺ ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞു. ആലുവ പട്ടേരിപ്പുറം സുപ്രീം ഭവനത്തിൽ KV പത്മനാഭന്റെയും കൈരളി പത്മനാഭൻറെയും മകനാണ്.
രണ്ടു മാസം മുൻപ് മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ നടത്തിയിരുന്ന MAV KPL 2023 ക്രിക്കറ്റ് ടൂർണമെന്റ് മൽത്സരത്തിൽ വെസ്റ്റേൺ ടൈഗേഴ്സ് റണ്ണേഴ്‌സ് അപ്പ് ആയിരുന്ന ടീമിൽ ഇദ്ദേഹവും അംഗം ആയിരുന്നു.
2010-ൽ ഓസ്ട്രേലിയായിൽ കുടിയേറിയ സുജിത് മാസ്റ്റേഴ്സ് ചെയ്ത് സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു.
കാക്കനാട് സ്വദേശിനി ലാവിൻഡാ പോളാണ് ഭാര്യ. സഹോദരങ്ങൾ സൂരജ് (തിരുവനന്തപുരം), സുദീപ് (മെറിൻഡ _ഓസ്ട്രേലിയ) എന്നിവരാണ്. മരണമടഞ്ഞ സുജിത് സെൻറ്. ആൽബൻസിലാണ് താമസിച്ചു കൊണ്ടിരുന്നത്. സുജിതിന്റെ ശവദാഹചങ്ങുകൾ ഫോൽക്കനർ മെമ്മോറിയൽ പാർക്കിൽ വെള്ളിയാഴ്ച 1-ാംതീയതി രാവിലെ 8 മണിക്ക് നടത്തപ്പെടും. വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബ്ബിനും ബ്രിം ബാങ്ക് സ്‌ട്രൈക്കേഴ്സിനും വേണ്ടി ഓൾറൈണ്ടറായി കളിച്ചിരുന്ന സുജിത്തിന്റെ വേർപാട് മലയാളീ സമൂഹത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന് സുഹൃത്തുകൾ പറഞ്ഞു.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽമലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയും പങ്ക് ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു.