Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

തൊഴില്‍നിയമം ലംഘിച്ചു; മുന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വീട്ടുജോലിക്കാരിക്ക് ഒരു കോടി രൂപ നല്‍കണമെന്ന് ഫെഡറല്‍ കോടതി

by NEWS DESK
November 8, 2023
in AUSTRALIA
0
തൊഴില്‍നിയമം-ലംഘിച്ചു;-മുന്‍-ഇന്ത്യന്‍-ഹൈക്കമ്മിഷണര്‍-വീട്ടുജോലിക്കാരിക്ക്-ഒരു-കോടി-രൂപ-നല്‍കണമെന്ന്-ഫെഡറല്‍-കോടതി
0
SHARES
68
VIEWS
Share on FacebookShare on TwitterShare on Whatsapp

കാന്‍ബറ: ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ മുന്‍ ഹൈക്കമ്മിഷണര്‍ നവ്ദീപ് സിങ് സൂരിക്കെതിരെ വീട്ടുജോലിക്കാരിയുടെ പരാതിയില്‍ കനത്ത തുക പിഴശിക്ഷ വിധിച്ച് ഫെഡറല്‍ കോടതി.

വീട്ടുജോലിക്കാരിക്ക് 136,000 ഡോളര്‍ (ഏകദേശം ഒരു കോടി രൂപ) നഷ്ടപരിഹാരം നല്‍കാനാണ് ഓസ്‌ട്രേലിയയിലെ ഫെഡറല്‍ കോടതി ജഡ്ജി എലിസബത്ത് റാപ്പര്‍ വിധിച്ചത്.

അന്യായമായ തൊഴില്‍ സാഹചര്യങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് സൂരിയുടെ മുന്‍ ജോലിക്കാരിയായ സീമ ഷെര്‍ഗില്‍ പരാതിയില്‍ പറഞ്ഞതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൂരി വിചാരണക്ക് ഹാജരായില്ലെങ്കിലും, അദ്ദേഹത്തിന്റെ അഭാവത്തില്‍ കേസ് തുടരാന്‍ ജസ്റ്റിസ് എലിസബത്ത് റാപ്പര്‍ ഉത്തരവിടുകയായിരുന്നു. പലിശയടക്കമുള്ള നഷ്ടപരിഹാരത്തുക 60 ദിവസത്തിനകം നല്‍കണമെന്നാണ് കോടതി ഉത്തരവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സീമ ഷെര്‍ഗില്‍ 2015 ഏപ്രിലിലാണ് ഓസ്ട്രേലിയയില്‍ എത്തിയത്. ഒരു വര്‍ഷത്തോളം സീമ, നവ്ദീപ് സിംഗ് സൂരിയുടെ കാന്‍ബറയിലുള്ള വീട്ടില്‍ ജോലി ചെയ്തിരുന്നു.

എന്നാല്‍ 2016ല്‍ ഷെര്‍ഗിലിന് തിരികെ ഇന്ത്യയിലേക്ക് മടങ്ങാന്‍ പാസ്പോര്‍ട്ട് നല്‍കിയെന്നും ഷെര്‍ഗില്‍ ഇത് തിരിച്ചുവാങ്ങാന്‍ വിസമ്മതിച്ചുവെന്നും മുന്‍ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

ഒരു ദിവസം 17.5 മണിക്കൂര്‍ വീതം ആഴ്ചയില്‍ എല്ലാ ദിവസവും താന്‍ ജോലി ചെയ്തുവെന്ന് ഷെര്‍ഗില്‍ കോടതിയില്‍ പറഞ്ഞു.

ആദ്യം ഷെര്‍ഗിലിന് പ്രതിദിനം 7.80 ഡോളറിന് തുല്യമായ തുകയാണ് പ്രതിഫലമായി ലഭിച്ചത്. അവരുടെ പരാതിയെ തുടര്‍ന്ന് പ്രതിദിനം ഒന്‍പത് ഡോളറായി പ്രതിഫലം ഉയര്‍ത്തി. വീട് വൃത്തിയാക്കല്‍, ഭക്ഷണമുണ്ടാക്കല്‍, പൂന്തോട്ടം വൃത്തിയാക്കല്‍ എന്നിവയായിരുന്നു തൊഴില്‍.

സുരിയുടെ വളര്‍ത്തുനായയെ നടക്കാന്‍ കൊണ്ടുപോകുമ്പോള്‍ മാത്രമേ ഷെര്‍ഗിലിന് വീട്ടില്‍നിന്ന് പുറത്തുകടക്കാന്‍ സാധിച്ചിരുന്നുള്ളൂ.

2016 മെയില്‍ ഷെര്‍ഗില്‍ തന്റെ വസ്തുക്കളൊന്നും എടുക്കാതെ വസതിയില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് സാല്‍വേഷന്‍ ആര്‍മിയുമായി ബന്ധപ്പെടുകയും 2021 ല്‍ ഓസ്ട്രേലിയന്‍ പൗരത്വം നേടുകയും ചെയ്തു.

ഓസ്ട്രേലിയയില്‍ തുടരാന്‍ വേണ്ടിയാണ് കേസ് നല്‍കിയതെന്നുള്ളതിന് വിശ്വസിക്കാന്‍ തക്ക കാരണമുണ്ടെന്നാണ് നവ്ദീപ് സിങ് സൂരിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ജീവനക്കാരിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ ഇന്ത്യയിലേക്ക് മടങ്ങണമായിരുന്നെന്നും ഇന്ത്യന്‍ അധികാരികളെയോ കോടതിയെയോ സമീപിക്കണമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സുരി കോടതിയില്‍ ഹാജരായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവത്തിലും ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുകയായിരുന്നു.

ഷെര്‍ഗിലിന്റെ വാദം കേട്ട കോടതി സുരി ഫെയര്‍ വര്‍ക്ക് നിയമത്തിലെ നാല് വകുപ്പുകള്‍ ലംഘിച്ചതായി കണ്ടെത്തുകയും നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയുമായിരുന്നു.

ഓസ്ട്രേലിയന്‍ കോടതിയുടെ ഉത്തരവില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

Previous Post

സിങ്കം സിംഗിളാ താൻ വരും; വെൽഡൺ മാക്സ്‌വെൽ

Next Post

ഒപ്റ്റസ് നെറ്റ് വർക്ക് നിശ്ചലം; ദശലക്ഷക്കണക്കിനാളുകൾക്ക് മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
ഒപ്റ്റസ്-നെറ്റ്-വർക്ക്-നിശ്ചലം;-ദശലക്ഷക്കണക്കിനാളുകൾക്ക്-മൊബൈൽ,-ഇൻറർനെറ്റ്-സേവനങ്ങൾ-തടസ്സപ്പെട്ടു

ഒപ്റ്റസ് നെറ്റ് വർക്ക് നിശ്ചലം; ദശലക്ഷക്കണക്കിനാളുകൾക്ക് മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.