മെൽബൺ : മെൽബണിൽ മലയാളി യുവാവ് – വിഷ്ണു പ്രഭാകരൻ (35 ) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പകൽ ബൈക്ക് റൈഡ് നടത്തി , വൈകുന്നേരം ഡാണ്ടിനോങ് റേഞ്ചസിൽ നിന്നും വീട്ടിലേക്ക് പോകവെയാണ് അപകടം ഉണ്ടായെതെന്ന് കരുതപ്പെടുന്നു. വീടെത്താൻ വൈകുന്നതിൽ സംശയം തോന്നിയ സഹയാത്രികരായിരുന്ന സുഹൃത്തുക്കൾ പാകെൻഹാം (Pakenham) പോലീസിൽ അറിയിച്ചപ്പോഴാണ് , രാത്രി വരെ നീണ്ട തിരച്ചിലിൽ വിഷ്ണുവിനെ പിറ്റേദിവസം ഞായറാഴ്ച്ച പുലർച്ചെ 5 മണിയോടെ , സുഹൃത്തുക്കളായ ബൈക്ക് സംഘം കണ്ടെത്തിയത്. ബീക്കൻസ്ഫീൽഡ് ഭാഗത്തു വച്ചാണ് അപകടം ഉണ്ടായത് . വലിയ ഒരു വളവ് തിരിയുന്നതിൽ വന്ന ബുദ്ധിമുട്ടായിരിക്കാം അഗാധ ഗർത്തത്തിലേക്ക് വിഷ്ണു ഓടിച്ച ബൈക്ക് നിപതിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ ആകാം ഈ അപകടം ഉണ്ടായതെന്നാണ് പോലീസ് അനുമാനിക്കുന്നത്.
മലയാളീ പൊതു ഇടങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന വിഷ്ണുവിൻ്റെ അപ്രതീക്ഷിത വിയോഗം എല്ലാവരിലും വലിയ ഒരു നടുക്കമാണ് ഉളവാക്കിയത്. കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ കരുമം നിവാസിയാണ്.
തിരുവനന്തപുരം കരുമം അഭിഭാഷക ദമ്പതിമാരായ പ്രഭാകരൻ നായരുടെയും അജിത കുമാരിയുടെയും മകൻ ആണ് വിഷ്ണു പ്രഭാകർ (35) . കഴിഞ്ഞ 17 വർഷമായി മെൽബണിൽ പ്രവാസജീവിതം നയിക്കുന്ന വിഷ്ണു അവിവിഹാതിൻ ആണ്. അപർണ്ണയാണ് വിഷ്ണുവിന്റെ സഹോദരി.
18 -)൦ വയസിൽ പ്രവാസ ജീവിതം നയിക്കാൻ മെൽബണിൽ വിദ്യാർ്‌തഥി ആയി എത്തിയ വിഷ്ണു , മെൽബണിലെ പ്രശസ്ത പത്ര പ്രവർത്തകനും, തിരുവനതപുരം പ്രസ്സ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്ന ശ്രീ. തിരുവല്ലം ഭാസിയുടെ വസതിയിൽ ആയിരുന്നു വർഷങ്ങളോളം ആദ്യകാലങ്ങളിൽ താമസിച്ചിരുന്നത്.
Catch Of The Day (Catch.com)-ൽ അനേകവർഷങ്ങളായി ജോലി ചെയ്തിരുന്ന വിഷ്ണു ഈ അടുത്തകാലത്താണ് വോളന്ററി റിട്ടയർമെന്റ് എടുത്ത് പുതിയ ജോലിയിൽ പ്രവേശിച്ചത്. ഇന്ത്യൻ മലയാളി പബ്ലിക്കേഷന്സിൻ്റെ ടെക്നിക്കൽ എഡിറ്റർ ആയിരുന്നു വിഷ്ണു.
വിഷ്ണുവിന്റെ വിയോഗം വല്ലാതെ ഉലക്കുന്നുവെന്നും , ഉൾകൊള്ളാൻ ആകുന്നില്ലെന്നും ശ്രീ. തിരുവല്ലം ഭാസി ഓസ് മലയാളത്തോട് പറഞ്ഞു.
മെൽബണിലെ പൊതുദർശനവും, തുടർന്നുള്ള നടപടികളും വീട്ടുകാരുമായി ആലോചിച്ച ശേഷം അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.