ഗഗൻയാൻ ആദ്യ ടെസ്റ്റ് വെഹിക്കിൾ മിഷനിൽ ക്രൂ മോഡ്യൂൾ 17 കിലോ മീറ്റർ ഉയരത്തിൽ എത്തിച്ച് മിഡ്-ഫ്ലയിറ്റ് ക്രൂ എസ്കേപ് പരീക്ഷണം ഒക്ടോബർ 21ന് രാവിലെ ഏഴിനും ഒൻപതിനും ഇടയിൽ നടത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ പെട്ടിത്തെറിച്ച ശേഷം ക്രൂ മോഡ്യൂൾ കണ്ടെത്തുന്ന ദൗത്യവും നടത്തും.
ഇന്ത്യൻ ബഹിരാകാശ യാത്രികരെ വഹിക്കുന്ന ആക്ച്വൽ മോഡ്യളിന്റ വലിപ്പവും മാസ്സും സിമ്യുലേറ്റ് ചെയ്യുന്ന ക്രൂ മോഡ്യൂളിന്റ സമ്മർദ്ധം കുറഞ്ഞ പതിപ്പ് വഹിക്കുന്ന സിംഗിൾ-സ്റ്റേജ് ലിക്യുഡ് പ്രേപ്പല്ലന്റ് റോക്കറ്റും ദൗത്യത്തിൽ ഉണ്ടാവും.
“ആദ്യ ടെസ്റ്റ് മിഷൻ വെഹിക്കിൾ സൃഷ്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും രണ്ടാം ടെസ്റ്റ് മിഷൻ വെഹിക്കിൾ ക്രമീകരിക്കുക. എല്ലാം ക്രത്യമായി നടന്നാൽ രണ്ടാമത്തേതുമായി മുന്നോട്ട് പോകും. മറിച്ചാണെങ്കിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട്
പോകും,” അധികൃതർ അറിയിച്ചു.
ഗഗൻയാൻ ദൗത്യത്തിന്റ വളർച്ചക്ക് ഈ പരീക്ഷണം അനിവാര്യമാണ്, നിലവിൽ ഹെലികോപ്റ്ററുകളോ ഫ്ലൈറ്റുകളോ ഉപയോഗിച്ച് 10 കിലോ മീറ്റർ ഉയരത്തിൽ മാത്രമാണ് ക്രൂ മോഡ്യൂൾ കൊണ്ടു പോകുന്നത്.
രണ്ട് വിജയകരമായ പരീക്ഷണ ദൗത്യങ്ങൾക്ക് ശേഷം ആദ്യ ആളില്ലാ വിമാനം ബഹിരാകാശത്തേക്ക് വഹിക്കുന്ന ദൗത്യം നടക്കും. ക്രൂ മോഡ്യൂളിൽ ഭൂമിയോട് സമാനമായ അന്തരീക്ഷം ക്രമീകരിക്കാൻ സമ്മർദ്ദം നൽകും. രണ്ടാം ആളില്ലാ വിമാന ദൗത്യത്തിന് മുന്നോടിയായി സാങ്കേതിക പരീക്ഷണത്തിനായി സമാന രീതിയിൽ രണ്ട് ടെസ്റ്റ് വെഹിക്കിൾ മിഷൻ നടത്തും. അതിനു ശേഷം മാത്രമേ ഗഗൻയാനിൽ ബഹിരാകാശയാത്രികരെ അനുവദിക്കൂ.
അടുത്ത ടെസ്റ്റ് മിഷൻ വെഹിക്കിളിനായുള്ള ക്രൂ മോഡ്യൂൾ തയ്യാറാണെന്നും പരീക്ഷണങ്ങൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.