ചെറുപ്പക്കാരായ ഉപയോക്താക്കളെ ലക്ഷ്യം വച്ച് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. മൾട്ടിപ്പിൾ സ്റ്റോറി ലിസ്റ്റ്, ഓഡിയോ നോട്ട്സ്, സെൽഫി വീഡിയോ നോട്ട്സ്, പുതിയ ബർത്ത് ഡേ ഫീച്ചർ തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്.
Gen Z ഉപയോക്താക്കളെയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മെറ്റ അറിയിച്ചു. (1997- 2012 കാലഘട്ടത്തിൽ ജനിച്ച, ഇപ്പോൾ 11 മുതൽ 26 വരെ വയസ്സ് പ്രായമുള്ള തലമുറയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികനാമമാണ് Gen Z)
ബർത്ത്ഡേ ഫീച്ചർ
ഇൻസ്റ്റാഗ്രാമിലെ പുതിയ ജന്മദിന ഫീച്ചർ ഉപയോഗിച്ച് യൂസേഴ്സിന് അവരുടെ ജന്മദിനത്തിൽ ‘ബർത്ത്ഡേ ഇഫക്റ്റ്’ ചേർക്കാൻ സാധിക്കുന്നു. ഇതിലൂടെ അവരുടെ ജന്മദിനമാണെന്ന് മറ്റ് ഉപയോക്താക്കളെ അറിയിക്കാനും സാധിക്കും.
ഓഡിയോ, സെൽഫി വീഡിയോ നോട്ട്സ്
ഇൻസ്റ്റാഗ്രാം അടുത്ത കാലത്ത് ആരംഭിച്ച നോട്ട്സ് ഫീച്ചർ യൂസേഴ്സിനിടനിൽ വലിയ പ്രചാരം നേടിയിരുന്നു. ഇപ്പോൾ, ഓഡിയോ നോട്ടുകളും സെൽഫി വീഡിയോ നോട്ടുകളും ഉൾപ്പെടുത്താനാണ് മെറ്റ പദ്ധതിയിടുന്നത്. ഓഡിയോ നോട്ട്സ് ഫീച്ചർ സെൽഫ് എക്‌സ്‌പ്ലെനേറ്ററിയാണ്, ഇത് ഓഡിയോ റെക്കോർഡ് ചെയ്ത് നോട്ടായി ഉപയോഗിക്കാൻ യൂസേഴ്സിനെ അനുവദിക്കുന്നു. സെൽഫി വീഡിയോ നോട്ട്സും ഇതുപോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.
മൾട്ടിപ്പിൾ സ്റ്റോറി ലിസ്റ്റ്
ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിൽ സ്റ്റോറി ഇടുന്നത് വളരെ പ്രചാരത്തിലുള്ള ഇൻസ്റ്റഗ്രം ഫീച്ചറാണ്. ആരോക്കെ സ്റ്റോറി കാണണം എന്ന് തീരുമാനിക്കാൻ യൂസേഴ്സിന് അവസരം നൽകുന്ന ഫീച്ചറാണിത്. എന്നാൽ ഇനി മുതൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സ്റ്റോറി ഇടാൻ സാധിക്കുന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാം അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. ഇത് നിങ്ങളുടെ സ്‌റ്റോറികൾ ആരൊക്കെ കാണണമെന്നതിൽ കൂടുതൽ നിയന്ത്രണം നൽകുന്നു.