മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സർക്കാരിന്റെ 2023 മികച്ച നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള വിക്‌റ്റോറിയ ഇന്റർനാഷണൽ അവാർഡ് തുടർച്ചയായി മൂന്നാം വർഷവും IHNA ക്ക് ലഭിച്ചു. വിക്ടോറിയ സ്റ്റഡി മെൽബൺ ആണ് എല്ലാവർഷവും സംസ്ഥാനത്തെ മികച്ച കോളേജുകളെ തെരഞ്ഞെടുക്കുന്നത്. മെൽബണിൽ നടന്ന ചടങ്ങിൽ CEO ബിജോ കുന്നുംപുറത്തു അവാർഡ് ഏറ്റുവാങ്ങി.
ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്തു ഓസ്‌ട്രേലിയയിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് IHNA, IHM. ആറു ക്യാമ്പസുകളിലായി പ്രതിവർഷം അയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് 19 വിവിധ വിഷയങ്ങളിലായി പഠിക്കാൻ കഴിയുന്നുണ്ട്. ഡിപ്ലോമ നഴ്‌സിംഗ്, മാസ്റ്റർ ഓഫ് നഴ്‌സിംഗ്, ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് എന്നി കോഴ്‌സുകൾക്കാണ് കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നത്. 20 വർഷത്തിനുള്ളിൽ 18000 നഴ്‌സുമാരെ ഓസ്‌ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച MWT ഗ്ലോബൽ വഴിയായിരുന്നു.
അവാർഡ് ചടങ്ങിന് ശേഷം IHNA യുടെ ക്യാമ്പസ് ജീവനക്കാർ ബിജോ കുന്നുംപുറത്തിന് സ്വീകരണം നൽകി. അവാർഡ് നേടിയതിലുള്ള സന്തോഷം അദ്ദേഹം അവരുമായി പങ്ക് വച്ചു.
അവാർഡ് നേടിയതിൽ തൻ്റെ ജീവനക്കാരുടെ സ്വീകരണം ഏറ്റ് വാങ്ങിക്കൊണ്ട് അദ്ദേഹം നൽകിയ പ്രതികരണം ശ്രദ്ധേയമായി. IHNA യുടെ CEO ബിജോ കുന്നുംപുറത്തിൻ്റെ മറുപടി പ്രസംഗത്തിൻ്റെ സംപ്ക്ഷിപ്തരൂപം ചുവടെ ചേർക്കുന്നു ..
“ഈ അവാർഡ് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഇത് ഞങ്ങളുടെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, മറ്റ് ജീവനക്കാർക്കും ഒരു വലിയ അംഗീകാരമാണ്. ഞങ്ങളുടെ ലക്ഷ്യം ഓസ്‌ട്രേലിയയിലെ ആരോഗ്യ പരിരക്ഷാ മേഖലയിൽ മികച്ച തൊഴിലാളികളെ പരിശീലിപ്പിക്കുക എന്നതാണ്. ഈ അവാർഡ് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഒരു പുതിയ ഉത്തേജനമാണ്.”
IHNA യുടെ ഈ വിജയം ഓസ്‌ട്രേലിയയിലെ കേരളീയ സമൂഹത്തിന് ഒരു വലിയ അഭിമാനമാണ്. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിൽ ഉന്നത നിലവാരത്തിലുള്ള ആരോഗ്യ വിദ്യാഭ്യാസം നേടാൻ IHNA ഒരു വലിയ അവസരമാണ് ഒരുക്കുന്നതെന്ന് മെൽബണിലെ വിവിധ മലയാളീ അസോസിയേഷനുകളുടെ പ്രതിനിധികൾ അഭിനന്ദനങ്ങൾ ആശംസിച്ച് പ്രശംസിച്ചു.
IHNA യുടെ വിജയം ഓസ്‌ട്രേലിയയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഒരു പ്രധാന സംഭാവനയാണ്. IHNA യുടെ വളർച്ചയ്ക്ക് ഈ അവാർഡ് ഒരു വലിയ പ്രചോദനവും, മലയാളികൾക്ക് അഭിമാനവും ആണെന്ന് , Kerala Arts & Recreation Melbourne Association (KARMA) – പ്രസിഡണ്ട് റോബിൻ ജോസഫ് അഭിപ്രായപ്പെട്ടു. IHNA യുമായി സഹകരിച്ച്, ഡാണ്ടിനോങ്ങിൽ വെള്ളി , ശനി , ഞായർ ദിവസങ്ങളിൽ DISABILITY കോഴ്സ് നടത്താൻ സാധിക്കുന്നതിൻ്റെ സാധ്യതയും ,സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാൻ പരസ്പരപൂരകങ്ങളായി വർത്തിക്കുവാൻ ഇരുകൂട്ടരും സഹകരിക്കുന്നതിൻ്റെ ആവശ്യകതയും വളരെയേറെ പ്രാധാന്യം അർഹിക്കുന്നതായി കരുതുന്നുവെന്ന് ശ്രീ.റോബിൻ കൂട്ടിച്ചേർത്തു.