മെൽബൺ: മാത്യു കുഴൽനാടന് സ്വീകരണം ഒരുക്കി OICC ഓസ്‌ട്രേലിയ. 2021മുതൽ മൂവാറ്റുപുഴയിൽ നിന്നു
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പൈങ്ങോട്ടൂർ നിവാസിയാണ് ശ്രീ.മാത്യു കുഴൽനാടൻ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിന് ജെ.എൻ.യുവിൽ ചേർന്നു. ട്രേഡ് ലൊയിൽ ഡോക്ട്രേറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. പിന്നീട് നിയമബിരുദം നേടിയ മാത്യു കുഴൽനാടൻ നിലവിൽ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായി ജോലി ചെയ്യുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടി പ്രവർത്തകനായ അദ്ദേഹം , നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽസെക്രട്ടറി, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് (എ.ഐ.പി.സി) സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ ടി.വീണയെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത് ഈ അടുത്ത കാലത്ത് വിവാദം ആയിരുന്നു.
മാത്യു കുഴൽനാടന്റെ രാഷ്ട്രീയ സേവനങ്ങളിലും, അദ്ദേഹത്തിന്റെ നിലപാടുകളിലും OICC ഓസ്‌ട്രേലിയൻ പ്രവർത്തകർ അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഓസ്‌ട്രേലിയയിലെ കേരളീയ സമൂഹത്തിന് അഭിമാനവും, പ്രവർത്തകർക്ക് ആവേശവും ഉണ്ടാക്കുന്നുവെന്നും OICC ഓസ്‌ട്രേലിയ ദേശീയ സെക്രട്ടറി ഹൈനെസ്സ് ബിനോയ് പറഞ്ഞു. മാത്യു കുഴൽനാടൻ മെൽബണിലെ ഓസ്‌ട്രേലിയൻ ഇന്ത്യൻ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, ഓസ്‌ട്രേലിയയിലെ കേരളീയ സമൂഹത്തിൻറെയും, കോൺഗ്രസ്സ് അണികളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നും, അവരുടെ വികാരത്തെ മാനിച്ചുള്ള അഭിപ്രായങ്ങൾ ഉൾക്കൊണ്ട് കൊണ്ട് അടുത്ത ലോകസഭാ , നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഈ സന്ദർശനം കൊണ്ട് സാധിക്കുമെന്നും ഒഐസിസി വിക്ടോറിയ മുൻ പ്രസിഡണ്ട് ജോസഫ് പീറ്റർ,നിലവിലെ പ്രസിഡണ്ട് ജിജേഷ് പി.വി എന്നിവർ അഭിപ്രായപ്പെട്ടു.
മാത്യു കുഴൽനാടൻ്റെ വിവാദപരമായ പ്രസ്താവനകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയായിരിക്കാം. എന്നിരുന്നാലും, അദ്ദേഹം ഒരു കഴിവുള്ള നേതാവാണ്, കേരളത്തിലെ രാഷ്ട്രീയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് താൻ വിശ്വസിക്കുന്നതായി ‘എൻ്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ’ ശ്രീ: സജി മുണ്ടക്കൻ അഭിപ്രായപ്പെട്ടു.
വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൾക്കുമപ്പുറം മെൽബണിലെ പൊതു മലയാളീ സമൂഹത്തെയും, പ്രത്യേകിച്ച് ഇന്ത്യയിലെ കാവിവത്ക്കരണത്തെ എതിർക്കുന്ന, അടുത്ത ലോകസഭാ ഇലക്ഷനിൽ ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യപ്പെടുന്ന രാഷ്ട്രീയ കാഴ്ചപ്പാടുള്ള എല്ലാവരെയും, നവംബർ 19ന് ഡാൻഡിനോങ്ങിലെ Menzies Hall-ലേക്ക് 5.30 മുതൽ ഏറ്റവും സ്നേഹപൂർവ്വം ക്ഷണിക്കുന്നുവെന്ന് OICC ഓസ്‌ട്രേലിയ- സ്വാഗതസംഘ കമ്മിറ്റിക്ക് വേണ്ടി, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, അരുൺ ജോർജ്ജ് പാലക്കലോടി എന്നിവർ സംയുക്തമായി പ്രസ്താവിച്ചു.