കുവൈത്ത് സിറ്റി > കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ നാഷണൽ സീസ്മിക് നെറ്റ്വർക്ക് ഡയറക്ടർ ഡോ. അബ്ദുല്ല അൽ-എനിസി അറിയിച്ചു. കുവൈത്ത് സമയം ഏകദേശം ഉച്ചക്ക് 2:30 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഇറാനിൽ റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടർച്ചയാണ് കുവൈത്തിൽ അനുഭവപ്പെട്ടതെന്ന് അദേഹം പറഞ്ഞു. കുവൈത്തിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് അൽ-എനിസി പ്രാദേശിക അറബ് മാധ്യമത്തോട് പറഞ്ഞു.