റോം
യൂറോ കപ്പ് ഫുട്ബോൾ യോഗ്യതയിൽ ഇറ്റലി മുന്നോട്ട്. മാൾട്ടയെ നാല് ഗോളിന് തോൽപ്പിച്ച് ഗ്രൂപ്പ് സിയിൽ രണ്ടാംസ്ഥാനത്തേക്കുയർന്നു. അഞ്ച് കളിയിൽ 10 പോയിന്റാണ്. മൂന്നാമതുള്ള ഉക്രയ്ന് ആറ് കളിയിൽ 10 പോയിന്റുണ്ട്. ഇംഗ്ലണ്ടാണ് (13) മുന്നിൽ. മാൾട്ടയ്ക്കെതിരെ ഡെമെനികോ ബെറാർഡി ഇറ്റലിക്കായി രണ്ട് ഗോൾ നേടി. ജിയകോമ ബൊനവെൻറ്റുരയും ഡേവിഡെ ഫ്രറ്റെസിയും ലക്ഷ്യംകണ്ടു. അടുത്ത മൂന്ന് കളിയിൽ രണ്ടിലെങ്കിലും ജയിച്ചാൽ നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിക്ക് അടുത്തവർഷം നടക്കുന്ന യൂറോ കപ്പിന് യോഗ്യത നേടാം.