ജിദ്ദ > കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ക്രിക്കറ്റ്, മറ്റ് സ്പോർട്സ്, ഗെയിംസ് എന്നിവയിൽ തൽപരരായവരുടെ കൂട്ടായ്മ ‘ഗൂഗ്ളീസ്’ ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റഷീദ് അലി (ചെയർമാൻ), സുബൈർ പെർളശ്ശേരി (പ്രസിഡന്റ്), ഷംസു മിസ്ഫല(കൺവീനർ), ഷാജി അബൂബക്കർ (സെക്രട്ടറി), റിയാസ് പി.കെ(ഓർഗനൈസിംഗ് സെകട്ട്രറി), സമീർ വരിക്കോടൻ(വൈസ് പ്രസിഡന്റ്), മുഹമ്മദ് ഷമീർ(ട്രഷറർ), ആദിൽ ഇല്ലിക്കൽ(ജോയിന്റ് സെക്രട്ടറി) എന്നിവരെയാണ് തെരഞ്ഞെടുത്തത്. 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
നവംബറിൽ ജിദ്ദയിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു നാനോ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുവാൻ ക്ലബ് തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ജിദ്ദയിലെ സീസൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘടനയുടെ ലോഗോ, ജേഴ്സി, എന്നിവ പ്രകാശനം ചെയ്തു. ലോഗോ പ്രകാശനം സൗദി അറേബ്യ ക്രിക്കറ്റ് ടീം കോച്ച് ഷുഐബ്ഖാൻ നിർവ്വഹിച്ചു. ജേഴ്സി പ്രകാശനം ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ടീം കോച്ച് ആദിൽഖാൻ നിർവ്വഹിച്ചു. പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് കോച്ച് ഇംറാൻ ചടങ്ങിൽ ആശംസകൾ നേർന്നു.
ചെയർമാൻ റഷീദ് അലി, പ്രസിഡന്റ് സൂബൈർ പെർളശ്ശേരി, കൺവീനർ ഷംസു മിസ്ഫല, സെകട്ട്രറി ഷാജി അബൂബകർ, ട്രഷറർ മുഹമ്മദ് ഷമീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.