ദോഹ> സമാനതകളില്ലാത്ത വൻ ജനപങ്കാളിത്തത്തിന്സാക്ഷ്യം വഹിച്ച് ദോഹ എക്സ്പോ. വിവിധ വിനോദ, സാംസ്കാരിക, പൈതൃക പരിപാടികളും പ്രവർത്തന ങ്ങളും സന്ദർശകരെവിസ്മയ ഭരിതമാക്കുകയാണ്. സന്ദർശകർ വിവിധ പവലിയനുകൾ സന്ദർശിക്കുകയും എക്സിബിഷനിന്റെ സംഘാടകമികവിൽ പ്രശംസചൊരിയുകയാണ്. ജനപ്രിയ ഗെയിമുകളും ഉൾപ്പെടുന്നു. പൊതുജനങ്ങൾക്ക് ആസ്വദിക്കാൻ ഡിജിറ്റൽ പാർക്ക് ഒരു “ഡിജിറ്റൽ ചലഞ്ച്” വാഗ്ദാനം ചെയ്യുന്നു. വിനോദവും സാംസ്കാരിക പ്രവർത്തനങ്ങളും സമന്വയിപ്പിച്ച് കുട്ടികൾക്കായി വിനോദ കളിസ്ഥലങ്ങളുമൊരുക്കിയിട്ടുണ്ട്.