മാരാരിക്കുളം> വ്യത്യസ്ത അപകടങ്ങളിൽ ഒരു വിദ്യാർഥി ഉൾപ്പെടെ രണ്ടു പേരുടെ ജീവൻ പൊലിഞ്ഞു. സൈക്കിൾ യാത്രികനായ ഏഴാം ക്ലാസ് വിദ്യാർഥി എസ് അനൂപും ബൈക്ക് യാത്രികനായ രാകേഷ് ബാബു എന്നിവരാണ് വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് കലവൂർ മുണ്ടുപ റമ്പിൽ ഷൈൻ -ദിവ്യ ദമ്പതികളുടെ ഏക മകൻ എസ് അനൂപ് (13) ആണ് അപകടത്തിൽപെട്ടത്. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആയ അനൂപിന് കലവൂർ പാലത്തിന് വടക്ക് എ എസ് കനാൽ റോഡിൽ ആണ് അപകടം ഉണ്ടായത്. വൈകിട്ടോടെ മരിച്ചു. അനൂപിന്റെ അച്ഛൻ ഷൈൻ കലവൂർ നടേശ് ഫ്യൂവൽസിലെ ജീവനക്കാരനാണ്. കലവൂർ ഹിമാലയ ബേക്കറിയിലെ ജീവനക്കാരിയാണ് അമ്മ ദിവ്യ.
മണ്ണഞ്ചേരിയിലെ കയർ ഫാക്ടറിയിലെ ഡ്രൈവറായ രാകേഷ് ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ രാകേഷിനെ നാട്ടുകാർ ചേർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രഞ്ജുഷ. മക്കൾ: ഗൗതം, കാശി.