മെൽബൺ : ഒമ്പത് വർഷത്തിന് ശേഷം ഡാനിയൽ ആൻഡ്രൂസ് വിക്ടോറിയൻ പ്രീമിയർ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച, ആൻഡ്രൂസ് പാർലമെന്റിന് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ആൻഡ്രൂസ്, ഗവൺമെന്റ് ഹൗസ് സന്ദർശിച്ച് പ്രീമിയർ സ്ഥാനവും, മൾഗ്രേവിന്റെ സംസ്ഥാന സീറ്റിലെ അംഗംത്വവും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകീട്ട് 5 മുതൽ രാജി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായി , ഇങ്ങനെയൊന്ന് സംഭവിച്ചതിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സംശയിക്കുന്നു.
“ഇത് എന്റെ ജീവിതത്തിലെ ബഹുമതിയും, പദവിയുമാണ്. വിക്ടോറിയക്കാർ എന്നെയും എന്റെ ടീമിനെയും റെക്കോർഡ് അടിസ്ഥാനത്തിൽ അംഗീകരിച്ചു. അതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. അതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്. ഈ ഒമ്പത് വർഷം കൊണ്ട് ഞങ്ങൾ നേടിയ എല്ലാ കാര്യങ്ങളും ഓർത്ത് ഞാൻ അഭിമാനിക്കുന്നു.
“നല്ല സമയത്തും മോശമായ സമയത്തും, ജനപ്രിയമായത് മാത്രമല്ല, ശരിയായത് ചെയ്യാൻ എപ്പോഴും കഠിനമായി പരിശ്രമിക്കുന്ന ഒരാളായിരുന്നു ഞാൻ .” അദ്ദേഹം കൂട്ടിച്ചേർത്തു.