മെൽബൺ : ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്‌ക്കരിക്കുന്ന ജ്ഞാനപ്പാന നൃത്താവിഷ്ക്കാരത്തിന്റെ രൂപത്തില്‍ ഓസ്‌ട്രേലിയൻ മലയാളികളുടെ മുന്നില്‍ എത്തുന്നു. മലയാളികളുടെ പ്രിയ താരങ്ങളും അനുഗൃഹീത നര്‍ത്തകനുമായ വിനീതും, സംഘവും നാട്ടിൽ നിന്നും വന്ന് ,മെൽബണിലെ പ്രശസ്ത നൃത്ത കലാസംഘമായ റിഥം സ്പീക്സുമായി ചേർന്നാണ് അപൂർവ്വമായ ഈ കലാരൂപം മെൽബണിൽ അവതരിപ്പിയ്‌ക്കുന്നത്. ഒക്ടോബര് 7 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ 8.30 വരെയാണ്, NUNAWADING ലുള്ള The Round Theatre ൽ – Rhythm Speaks മുഖേന ഈ നൃത്ത സന്ധ്യ നിങ്ങൾക്ക് മുൻപിൽ എത്തുന്നത്.
വിദ്യാഭ്യാസം എന്നത് കേവലം കുറേ ശാസ്ത്ര സാങ്കേതിക വിദ്യകളോ, പദങ്ങളോ മനസ്സിലാക്കുക മാത്രമല്ലെന്ന് സമൂഹത്തിന്റെ ഇന്നത്തെ പോക്കില്‍ നിന്ന് തിരിച്ചറിവുണ്ടാകുന്നുണ്ട്. നല്ല സമൂഹ സൃഷ്ടിയ്‌ക്ക് ഉതകുന്ന മൂല്യങ്ങള്‍ വ്യക്തികളില്‍ നട്ടുവളര്‍ത്താന്‍ കഴിയുക എന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. മുമ്പ് ഈ മൂല്യങ്ങള്‍ പകര്‍ന്നു കിട്ടാന്‍ ഔപചാരികവും അനൗപചാരികവുമായ നിരവധി അവസരങ്ങള്‍ നാട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരം അവസരങ്ങള്‍ കുറവാണെന്ന് എല്ലാവരും ഏറെക്കുറെ സമ്മതിയ്‌ക്കും. ഇന്ന് വിവരശേഖരണം മാത്രമേ നടക്കുന്നുള്ളൂ. ജീവിതത്തിന്റെ ധാരയില്‍ മൂല്യങ്ങള്‍ കലര്‍ത്തുക എന്ന സുപ്രധാനമായ പ്രക്രിയ നടക്കുന്നില്ല. അതിന്റെ അനന്തര ഫലം വ്യക്തിയും സമൂഹവും രാഷ്‌ട്രവും ലോകവും ഇന്ന് നിരന്തരം സംഘര്‍ഷങ്ങളിലൂടെയാണ് കഴിഞ്ഞു പോകുന്നത് എന്നതാണ്. ഇന്നത്തെ തിരക്കു പിടിച്ച പരക്കം പാച്ചിലില്‍ നിന്ന് ഒരല്‍പ്പ സമയം വിടുതല്‍ നേടി, വ്യക്തി ബോധത്തേയും സാമൂഹ്യ ബോധത്തേയും പോഷിപ്പിയ്‌ക്കുന്ന അത്തരം മൃദു പാഠങ്ങള്‍ കൂടി പഠിയ്‌ക്കാന്‍ തയ്യാറാവേണ്ടതുണ്ട് എന്നാ ഉൾക്കാഴ്ചയിൽ, ജീവിത മൂല്യങ്ങളെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരിപാടിക്ക് തങ്ങൾ ചുക്കാൻ പിടിക്കുന്നതെന്ന്, Rhythm Speaks Management പറഞ്ഞു .
Shree Vineeth Radhakrishnan – Limited spots available!
Date: Friday, 29th September 2023
Time: 09:30am Start
Location: Mulgrave Community Centre
For detailed information and to reserve your spot, visit https://rhythmspeaks.
Don’t miss out!
ReplyForward |