ജിദ്ദ> നാട്ടിലേക്ക് യാത്രയാകുന്ന തബൂക്ക് കിംഗ് ഫഹദ് ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്പർവൈസറായ ആൻസി ജേക്കബിന് മാസ്സ് തബൂക്ക് ആദരവും യാത്രയയപ്പും നൽകി.
ഇരുപത് വർഷമായി തബൂക്കിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ കിംഗ് ഖാലിദ്, കിംഗ് ഫഹദ് ആശുപത്രികളിൽ ജോലി ചെയ്യുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ സഹായിക്കുന്നതിനും പരിചരിക്കുന്നതിനും എന്നും മാനുഷിക പരിഗണയോടെ തന്നെ പരിഗണിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു ആൻസി എന്ന് മാസ്സ് തബൂക്ക് ഭാരവാഹികൾ പറഞ്ഞു. കോവിഡ് കാലത്തു തബൂക്കിലെ മലയാളി സമൂഹത്തിനാകെ സ്വാന്തനത്തിന്റെ കരസ്പർശവുമായി മുന്നിലുണ്ടായിരുന്നു. 2018 നാട്ടിൽ ഉണ്ടായ മഹാ പ്രളയത്തിലും നാട്ടിലേക്കുള്ള ആവശ്യസാധനങ്ങളും സാമ്പത്തിക സഹായങ്ങളും നൽകുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു.
മാസ്സ് തബൂക്കിന്റെ ഉപഹാരം മാത്യു തോമസ് നെല്ലുവേലിൽ, ഫൈസൽ നിലമേൽ, ഉബൈസ് മുസ്തഫ, റിറ്റി മാത്യു എന്നിവർ ചേർന്ന് നൽകി. ആൻസി ജേക്കബ് നന്ദി പറഞ്ഞു.
തബൂക്ക് മാക്സ് സ്റ്റോറിലെ ജീവനക്കാരനായിരുന്ന ജേക്കബ് ബെഞ്ചമിൻ ആണ് ഭർത്താവ്. മക്കൾ വിദ്യാർത്ഥികളായ അബിയ ആലിസ് ജേക്കബ് (നഴ്സിംഗ്),ഫെബിയ മരിയ ജേക്കബ് (+2 ) എന്നിവരാണ്. കോഴിക്കോട് മുക്കം കൂടരഞ്ഞിയാണ് സ്വദേശം.